ദില്ലി ആം ആദ്മിക്ക് മുന്നേറ്റമെന്ന് പ്രവചനം; 61 സീറ്റ് വരെയെന്ന് റിപ്പബ്ലിക് ടിവി

ദില്ലി ആം ആദ്മിക്ക് മുന്നേറ്റമെന്ന് പ്രവചനം; 61 സീറ്റ് വരെയെന്ന് റിപ്പബ്ലിക് ടിവി

Published on

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്ത് വന്ന അഞ്ച് പ്രവചനങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് മേല്‍കൈയുണ്ടെന്ന് പ്രവചിക്കുന്നു. ഗ്രാമീണ മേഖലയിലും ആപ്പിന് മുന്നേറ്റമെന്നാണ് ഇന്ത്യാടുഡേയുടെ പ്രവചനം. റിപ്പബ്ലിക് ടിവിയുടെ പ്രവചനവും ആംആദ്മി ഭരണം നിലനിര്‍ത്തുമെന്നാണ് പറയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റിപ്പബ്ലിക് ടിവിയുടെ പ്രവചനത്തില്‍ ആം ആദ്മി പാര്‍ട്ടി 48 മുതല്‍ 61 സീറ്റ് വരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് 9-21 ഉം കോണ്‍ഗ്രസിന് 0 മുതല്‍ 1 സീറ്റാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോളില്‍ 44 സീറ്റ് നേടുമെന്നും ബിജെപിക്ക് 26 സീറ്റുമാണ് ലഭിക്കുകയെന്ന് പറയുന്നു.

ന്യൂസ് എക്‌സ് 53 മുതല്‍ 57 സീറ്റ് ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്ക് 11 മുതല്‍ 17 സീറ്റ് വരെയാണ് പ്രവചിക്കുന്നത്.ഇന്ത്യ ടിവി ആം ആദ്മി പാര്‍ട്ടിക്ക് 44 ഉം ബിജെപിക്ക് 26 സീറ്റുമാണ് പ്രവചിക്കുന്നത്. ഇന്ത്യാടിവിയുടെ പ്രവചനത്തിലും ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. പോളിംഗ് ശതമാനം കുറഞ്ഞത് ആംആദ്മിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.

logo
The Cue
www.thecue.in