Around us

ആള്‍ക്കൂട്ടം ജീവനോടെ തീകൊളുത്തിയ ദളിത് യുവാവ് മരിച്ചു; തല്ലിച്ചതച്ചിട്ടും അക്രമികള്‍ക്ക് മതിയായില്ലെന്ന് ബന്ധുക്കള്‍

THE CUE

മോഷ്ടാവ് ആണെന്നാരോപിച്ച് മര്‍ദ്ദിച്ചശേഷം ആള്‍ക്കൂട്ടം തീകൊളുത്തിയ ദളിത് യുവാവ് മരിച്ചു. യുപി ബരാബാങ്കി സ്വദേശിയായ സുജിത് കുമാര്‍ (25) ആണ് ലക്‌നൗ ശ്യാമപ്രസാദ് മുഖര്‍ജി ആശുപത്രിയില്‍ മരിച്ചത്. സഹോദരീഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സുജിത് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

വ്യാഴാഴ്ച്ച രാത്രിയോടെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബന്ധു വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സുജിത്തിനെ തെരുവ് നായകള്‍ പിന്തുടര്‍ന്നു. ദേവാ പൊലീസ് സ്റ്റേഷന് കീഴിലുള്ള രഘോപൂര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു ഇത്. തെരുവ് നായകളുടെ ആക്രമണം ഭയന്ന് സുജിത് അടുത്തുകണ്ട വീട്ടില്‍ ഓടിക്കയറി. യുവാവ് മോഷ്ടാവ് ആണെന്നാരോപിച്ച് വീട്ടുകാരും തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം സുജിത് കുമാറിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊടുത്തെന്ന് ബരാബാങ്കി എസ് പി ആകാശ് തൊമാര്‍ പറഞ്ഞു.

അവന്‍ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങളുടെ ഫോണ്‍ നമ്പറും മുഴുവന്‍ അഡ്രസും അവര്‍ക്ക് കൊടുത്തു. പക്ഷെ അവരത് ചെവിക്കൊണ്ടില്ല. അത്രയും തല്ലിയിട്ടും അവര്‍ക്ക് മതിയായില്ല. അതുകൊണ്ടാണ് അവര്‍ സുജിത്തിനെ തീ കൊളുത്തിയത്.  
അലോക്, സഹോദരീ ഭര്‍ത്താവ്

സുജിത്തിന്റെ ശരീരത്തില്‍ 25-30 ശതമാനം പൊള്ളലേറ്റിരുന്നെന്ന് എസ്പിഎംസി ആശുപത്രി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. സുജിത് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

ചമാര്‍ വിഭാഗത്തില്‍ പെട്ട ജാദവ് ജാതിക്കാരനായ സുജിത് പെയിന്റിങ് തൊഴിലാളിയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതായിരുന്നു സുജിതിന്റെ കുടുംബം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT