നിസാന്റെ ആശങ്കയ്ക്കും എഞ്ചിനീയറിങ് കോളേജുകളുടെ തോല്‍വിയ്ക്കും ഇടയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് കാലോചിത പരിശീലനമില്ലെന്ന് വിദഗ്ധര്‍  

നിസാന്റെ ആശങ്കയ്ക്കും എഞ്ചിനീയറിങ് കോളേജുകളുടെ തോല്‍വിയ്ക്കും ഇടയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് കാലോചിത പരിശീലനമില്ലെന്ന് വിദഗ്ധര്‍  

നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് കേരളം വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വിവാദമായതിനേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിസാന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് പരമാവധി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ കമ്പനി തൃപ്തരാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. തിരുവനന്തപുരത്ത് നിന്ന് ടോക്യോയിലേക്കുള്ള വിമാന സര്‍വ്വീസ്, ചില അടിസ്ഥാന സൗകര്യങ്ങള്‍, ഇളവുകള്‍ എന്നീ ആവശ്യങ്ങള്‍ക്കൊപ്പം പ്രാവീണ്യമുള്ള യുവ പ്രതിഭകളെ പ്രതീക്ഷിച്ചതുപോലെ ലഭിക്കുന്നില്ല എന്ന ആശങ്കയും നിസാന്‍ കമ്പനി പങ്കുവെയ്ക്കുന്നുണ്ട്.

നിസാന്‍ കമ്പനി നേരിടുന്ന പ്രതിഭാദാരിദ്ര്യവും സംസ്ഥാനത്തെ എഞ്ചിനീയറിങ് പഠനരീതിയും ചേര്‍ത്തുവായിക്കേണ്ടതാണ്. ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നിലവില്‍ വന്ന ശേഷമുള്ള കണക്കെടുത്താല്‍ 42 കോളേജുകളിലെ വിജയം 20 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയുണ്ടായി. കെടിയുവിന് കീഴിലുള്ള 144 കോളേജുകളില്‍ 112ലും വിജയം 40 ശതമാനത്തില്‍ താഴെയാണ്. ഒരു വിദ്യാര്‍ത്ഥി പോലും ജയിക്കാത്ത് രണ്ട് കോളേജുകളും സംസ്ഥാനത്തുണ്ട്. സിലബസ് പരീക്ഷയ്ക്കും ബിരുദം നേടലിനും അപ്പുറത്തേക്ക് ചിന്തിക്കുകയും കാലോചിതമായ സാഹചര്യം ഒരുക്കുകയും വേണ്ടിടത്താണ് ഈ അവസ്ഥ. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയ്ക്ക് അനുസൃതമായ പ്രാവീണ്യവും പരിശീലനവും ലഭിക്കുന്നില്ലെന്ന് ഐടി വിദഗ്ധനും സൈബര്‍ ആക്ടിവിസ്റ്റുമായ ഋഷികേശ് ഭാസ്‌കരന്‍ ചൂണ്ടിക്കാട്ടുന്നു.

താല്‍പര്യത്തോടെ എഞ്ചിനീയറിങ് പഠിക്കാന്‍ വരുന്നവര്‍ കുറവാണ്. എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്ന സ്‌കില്ലും ഇന്‍ഡസ്ട്രിയില്‍ ആവശ്യമായ സ്‌കില്ലും തമ്മില്‍ ഒരു ചെറിയ വിടവുണ്ട്. ഇന്‍ഡസ്ട്രിയ്ക്ക് വേണ്ട പ്രാവീണ്യത്തോടെയല്ല എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത്. ഈ വിടവ് നികത്തണം.

ഋഷികേശ് ഭാസ്‌കരന്‍

നിസാന്റെ ആശങ്കയ്ക്കും എഞ്ചിനീയറിങ് കോളേജുകളുടെ തോല്‍വിയ്ക്കും ഇടയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് കാലോചിത പരിശീലനമില്ലെന്ന് വിദഗ്ധര്‍  
ഫ്രീക്ക് പാട്ടുകളില്‍ പെടുമോയെന്ന് പേടി ; ‘ജാതിക്കാ തോട്ടം’ ഒഴിവാക്കിയേനെയെന്ന് ഗാനരചിയതാവ്

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ സ്വന്തം വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും കോളേജുകള്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖരെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിക്കണമെന്നുമാണ് 'ടിങ്കര്‍ ഹബ് ഫൗണ്ടേഷന്‍' (യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാനായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം) സഹസ്ഥാപകന്‍ മൂസ മെഹര്‍ എംപിയുടെ അഭിപ്രായം. കോളേജുകളില്‍ നിന്ന് നാല് വര്‍ഷം സിലബസ് പഠിച്ച് കിട്ടുന്ന ബിരുദം നല്ലതാണ്. പക്ഷെ ഇന്‍ഡസ്ട്രി രണ്ട് വര്‍ഷം വീതം കൂടുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്നു. അത്ര വേഗതയില്‍ സിലബസ് മാറ്റാന്‍ കഴിയില്ല. അതുകൊണ്ടാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രം എഞ്ചിനീയറിങ് കോളേജുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഇക്കാര്യങ്ങളില്‍ പരിമിതികളുണ്ടാകും. സ്വന്തം വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്തം വേണം. തനിയേ കുറേ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ താല്‍പര്യം കാണിക്കണം. ഒപ്പം കോളേജുകള്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം പ്രൊജക്ടുകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. സ്വന്തമായി കാല്‍ക്കുലേറ്റര്‍ ഉണ്ടാക്കുന്നതാണ് റോക്കറ്റിനേക്കുറിച്ച് പഠിച്ച് മാര്‍ക്ക് വാങ്ങുന്നതിനേക്കാള്‍ നല്ലത്. അദ്ധ്യാപകരുടെ സിലബസ് പഠിപ്പിക്കലിനെ മാത്രം ആശ്രയിക്കാതെ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന വിദഗ്ധരെ കോളേജില്‍ എത്തിച്ചുകൊണ്ടിരിക്കണം. അവരുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കുകയും അവരില്‍ നിന്ന് ഏറ്റവും പുതിയ സംഗതികളേക്കുറിച്ച് അറിവ് നേടുകയും വേണം. ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ കൂടുതല്‍ സംഘടിപ്പിക്കണം.

നിസാന്റെ ആശങ്കയ്ക്കും എഞ്ചിനീയറിങ് കോളേജുകളുടെ തോല്‍വിയ്ക്കും ഇടയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് കാലോചിത പരിശീലനമില്ലെന്ന് വിദഗ്ധര്‍  
‘പിന്നോക്ക വിഭാഗങ്ങളെ തഴയുന്നു’; കോണ്‍ഗ്രസില്‍ മുന്നോക്ക പ്രീണനമെന്ന് കെപിസിസി ഒബിസി വിഭാഗം

‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ലേണിങ്’ എന്നതൊക്കെ വെറുതേ കീവേഡുകളായി ഉപയോഗിക്കുന്നതിന് പകരം കോഡ് സ്‌കൂളുകളും ബൂട്ട് ക്യാംപുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകണം.

മൂസ മെഹര്‍

ആവശ്യത്തില്‍ കൂടുതല്‍ എഞ്ചിനീയറിങ് കോളേജുകളുണ്ട് എന്ന് പറയാന്‍ കഴിയില്ല. എഞ്ചിനീയറിങ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വേണ്ടുവോളമുണ്ട്. 2020 എത്തുമ്പോള്‍ ഡാറ്റാ അനലിറ്റിക്‌സ് മേഖലയില്‍ മാത്രം രണ്ട് ലക്ഷം ഒഴിവുകളാണുള്ളത്. മിടുക്കരായ വിദ്യാര്‍ത്ഥികളെ കിട്ടുന്നില്ലെന്നാണ് കമ്പനികളുടെ പരാതി. കോടിക്കണക്കിന് പണം മുടക്കിയ പല സ്റ്റാര്‍ട്ട് അപ്പുകളും സ്‌കില്‍ഡ് ആയ പ്രൊഫഷണല്‍സിനെ കിട്ടാത്തതിനാല്‍ പ്രതിസന്ധിയിലാണെന്നും മെഹര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in