Around us

സ്വപ്‌നയും സന്ദീപുമായി ബന്ധത്തിന് തെളിവ്, ശിവശങ്കറിന്റെ മൊഴിയെടുക്കും; ആസൂത്രണം ഫ്‌ളാറ്റിലെന്നും കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ മൊഴിയെടുക്കും. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നാ സുരേഷുമായും സന്ദീപ് നായരുമായും ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് കസ്റ്റംസ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. എം ശിവശങ്കര്‍ സ്വപ്‌നയുമായും സന്ദീപുമായും പല സ്ഥലങ്ങളിലും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നതിന് തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് പ്രതികള്‍ സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്തതെന്നും കസ്റ്റംസിന് തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട. എം ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് സൂചന. ശിവശങ്കറിന്റെ സ്വാധീനം പ്രതികള്‍ ഉപയോഗിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെയാണ് എന്‍ഐഎ സംഘം ബംഗളൂരുവില്‍ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നതായിരുന്നു ഇരുവരും.

സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ദീര്‍ഘകാല അവധിയിലാണ് എം ശിവശങ്കര്‍.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT