Around us

‘പിണറായിക്കും മോദിക്കും സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം’; ഉണ്ട വിഴുങ്ങി ഡിജിപിയോയെന്ന് സി ആര്‍ നീലകണ്ഠന്‍ 

THE CUE

25 തോക്കുകളും 12,061 ഉണ്ടകളും കാണാതാവുകയും ഫണ്ട് വകമാറ്റിയെന്നുമുള്ള സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരുപോലെ സ്വീകാര്യനായതിനാല്‍ ഡിജിപി രക്ഷപ്പെടുമെന്ന് ആശ്വസിക്കാമെന്നായിരുന്നു പൊതു പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്റെ വിമര്‍ശനം. ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെയൊരു ഡിപിയുമായോയെന്നും സിആര്‍ നീലകണ്ഠന്‍ പരിഹസിക്കുന്നു.

സിആറിന്റെ കുറിപ്പ്

ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെ ഒരു ഡിജിപിയുമായോ? പിണറായിക്കും മോഡിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം.

കടന്നാക്രമിച്ച് ജേക്കബ് തോമസ്

എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാം എന്നുപോലും കേരളത്തില്‍ വന്ന കവര്‍ച്ചക്കാര്‍ക്ക് അറിയാത്തതോ അതോ അഹങ്കാരമോ?

കേരള പൊലീസിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 12,061 വെടിയുണ്ടകള്‍ കാണാതായതിന് പകരം വ്യാജവെടിയുണ്ടകള്‍ വെച്ചത് മറച്ചുവെയ്ക്കാന്‍ രേഖകള്‍ തിരുത്തി. പൊലീസ് ക്വാട്ടേഴ്‌സ് നിര്‍മ്മിക്കാനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും ഡിജിപി മാര്‍ക്കും താമസകേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി വകമാറ്റിയെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

SCROLL FOR NEXT