Around us

വീണ ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയെന്നത് വ്യാജവാര്‍ത്ത, നിയമനടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സി.പി.എം പത്തനംതിട്ട പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നത് വ്യാജവാര്‍ത്തയെന്ന് ജില്ലാ സെക്രട്ടറി. മന്ത്രി വീണ ജോര്‍ജ് മണ്ഡലത്തിലുള്ളവര്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു രംഗത്ത് വന്നിരിക്കുന്നത്.

ഇത്തരം വാര്‍ത്തകള്‍ ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 'സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോര്‍ജിനെതിരെ ചില കേന്ദ്രങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ ആറന്മുളയിലെ ജനങ്ങള്‍ വീണ ജോര്‍ജിനെ തെരഞ്ഞെടുത്തത്. എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം'.

'ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ശ്രീമതി വീണ ജോര്‍ജ് നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നത്. കൊവിഡിന് പുറമേ സിക്കാ വൈറസ് ,നിപ എന്നിവയുടെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആദ്യ 100 ദിവസം കൊണ്ട് തന്നെ തന്നെ മികച്ച വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ ഒരു സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാര്‍.

ആരോഗ്യ വകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കേരളത്തിലെ ആകെ ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.' വ്യാജ വാര്‍ത്തകളെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT