Around us

വീണ്ടും ‘മാറി നിക്കങ്ങട്’; പിണറായിയെ പിന്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി

THE CUE

മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പായിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി അതേ പടി ഏറ്റെടുത്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി. പാര്‍ട്ടി നടത്തുന്ന പാലാരിവട്ടം പ്രതിഷേധമാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയോട് സി എന്‍ മോഹനന്‍ പെട്ടെന്ന് ക്ഷുഭിതനാകുകയും ആക്രോശിക്കുകയും ചെയ്തു.

പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണത്തിലെ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സിപിഐഎം നടത്തുന്ന റാലി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവില്‍ നിന്നും പ്രതികരണം എടുത്ത ശേഷം മാധ്യമപ്രവര്‍ത്തക സി എന്‍ മോഹനന്റെ സമീപത്തേക്ക് നീങ്ങി. സമരം എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് സിപിഐഎം നേതാവ് നല്‍കിയ മറുപടി ഇങ്ങനെ.

അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. മാറി നിക്കങ്ങട്.
സി എന്‍ മോഹനന്‍

മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് 'മാറിനില്‍ക്കങ്ങോട്ട്' എന്ന് ശബ്ദമുയര്‍ത്തി മാധ്യമങ്ങളോടുള്ള അസഹിഷ്ണുത അദ്ദേഹം വീണ്ടും പരസ്യമായി പ്രകടിപ്പിച്ചു.

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

SCROLL FOR NEXT