Around us

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്റൈസര്‍, കെമിക്കല്‍സ് മുതലായ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് അനുമതി നല്‍കുന്നതിനുള്ള അധികാരം താല്‍ക്കാലികമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണം. പ്രതിരോധ നടപടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ സംസ്ഥാന പോലീസിന് അനുമതി നല്‍കണം.

കോവിഡ് വ്യാപനം തടയാന്‍ ഉപയോഗിക്കുന്ന മാസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉല്‍പാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. കോവിഡ് പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികള്‍ക്കും പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

SCROLL FOR NEXT