Around us

എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ 

THE CUE

എറണാകുളത്ത് മൂന്ന് വയസ്സുള്ള കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് മാര്‍ച്ച് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

നെടുമ്പാശ്ശേരിയിലെ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് കുടുംബത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ശേഷം ശരീര സ്രവങ്ങളുടെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഈ കുടുംബത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ആറായി.

പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരാണ്. എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0484 2368802 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 1056 ആണ് ടോള്‍ ഫ്രീ നമ്പര്‍. പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രതപാലിച്ചാല്‍ മതിയെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT