Around us

സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കൊവിഡ് 19 ; 57 പേര്‍ക്ക് രോഗമുക്തി 

THE CUE

സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 57 പേര്‍ക്കാണ് രോഗമുക്തി. ഇന്ന് രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 15, ഡല്‍ഹി 9, തമിഴ്‌നാട് 5, ഉത്തര്‍പ്രദേശ് 2, കര്‍ണാടക 2, രാജസ്ഥാന്‍ 1, മധ്യപ്രദേശ് 1, ഗുജറാത്ത് 1 എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്.

രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്

കൊല്ലം 24, പാലക്കാട് 23,പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍ഗോഡ് 7, തൃശൂര്‍ 6, മലപ്പുറം 5, വയനാട്, തിരുവനന്തപുരം 5 വീതം, കണ്ണൂര്‍ 4, ആലപ്പുഴ 4 ഇടുക്കി 1.

രോഗമുക്തരായവര്‍ ജില്ല തിരിച്ച്

തിരുവനന്തപുരം 2 ,കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 12, എറണാകുളം 1, മലപ്പുറം 1, പാലക്കാട് 10, കോഴിക്കോട് 11, വയനാട് 2, കണ്ണൂര്‍ 2, കാസര്‍ഗോഡ് 2

ഇന്ന് 4817 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 3039 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇപ്പോള്‍ 1450 പേരാണ് ചികിത്സയിലുള്ളത്.1,39342 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2036 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 288 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ 1,78,559 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3199 ഫലങ്ങള്‍ ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുന്നവരില്‍ നിന്ന് 37,136 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 35712 എണ്ണം നെഗറ്റീവ് ആണ്. അതിനിടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി. മെയ് 4 മുതലാണ് പുറത്തുനിന്ന് ആളുകള്‍ സംസ്ഥാനത്ത് എത്തിയത്. ജൂണ്‍ 19 വരെ വൈറസ് ബാധിതരായ 2413 പേര്‍ വിദേശത്തുനിന്നും 2165 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തി.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT