Around us

പ്രണയിച്ചതിന് മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു ; ജാതി വേറെയായതില്‍ നാട്ടുകോടതിയുടെ ശിക്ഷാവിധി 

THE CUE

വിവിധ ജാതികളില്‍പ്പെട്ട കമിതാക്കളെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് തല മൊട്ടയടിച്ച് നടത്തിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവയിലാണ് നടുക്കുന്ന സംഭവം. നാട്ടുകോടതിയുടെ (കങ്കാരു കോടതി) തീരുമാനപ്രകാരമായിരുന്നു നടപടി. മൊബൈല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

കരഞ്ജിയയില്‍ നിന്നുള്ള യുവാവ് മാണ്ഡുവയില്‍ താമസിക്കുന്ന പെണ്‍സുഹൃത്തിനെ കാണാനെത്തിയതായിരുന്നു. അപ്പോള്‍ ആള്‍ക്കൂട്ടം ഇരുവരെയും പിടികൂടി നാട്ടുകോടതിക്ക് മുന്‍പാകെ എത്തിച്ചു. അതിലെ തീരുമാനപ്രകാരം ഇരുവരെയും ഗ്രാമവാസികള്‍ മൊട്ടയടിക്കുകയും നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ പൊലീസ് ഇവരെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികളായ 21 പേര്‍ക്കെതിരെ കേസെടുത്തു. കൃത്യത്തിലുള്‍പ്പെട്ട 3 പേര്‍ പിടിയിലായതായി കരഞ്ജിയ പൊലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയാതായും പൊലീസ് വ്യക്തമാക്കി.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT