Around us

കൊറോണ: ;ചൈനയിലെ ഗൂഗിള്‍ ഓഫീസുകള്‍ അടച്ചുപൂട്ടി; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു

THE CUE

കോറോണ വൈറസ് പടരുന്ന ചൈനയിലെ ഓഫീസുകള്‍ ഗൂഗിള്‍ അടച്ചു പൂട്ടി. എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തായ്‌വാന്‍, ഹോങ്കോംങ് എന്നിവിടങ്ങളിലെ ഓഫീസുകളും അടച്ചിട്ടുണ്ട്. ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍ അറിയിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീവനക്കാരുടെ ഔദ്യോഗിക യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ജീവനക്കാര്‍ 14 ദിവസം നിരീക്ഷണത്തിലിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു. റെഡ്‌ക്രോസിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

17 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7711 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 124 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായാണ് ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

വിവിധ അന്താരാഷ്ട്ര വിമാന കമ്പവികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അമേരിക്ക, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ചൈനയിലുണ്ടായിരുന്നു പൗരന്‍മാരെ തിരിച്ചെത്തിച്ചു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT