Around us

‘ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല’; സൗദിയില്‍ കൊറോണ വൈറസ് ബാധിതയെ ചികിത്സിച്ച 30 നഴ്സുമാരെ പ്രത്യേക മുറിയിലാക്കി 

THE CUE

സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച യുവതിയെ ചികിത്സിച്ച 30 നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. ഇവരെ പ്രത്യേകം മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫിലിപ്പീന്‍ യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നീക്കം. നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

30 നഴ്‌സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയ്ക്കയച്ചിരുന്നു. ഇതിന്റെ ആദ്യഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് വിവരം. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 571 പേരാണ് ചികിത്സയിലുള്ളത്. ആഗോള തലത്തില്‍ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

SCROLL FOR NEXT