‘ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം, കടുത്ത നടപടി സ്വീകരിക്കും’, ഭീഷണിയുമായി യോഗി ആദിത്യനാഥ് 

‘ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം, കടുത്ത നടപടി സ്വീകരിക്കും’, ഭീഷണിയുമായി യോഗി ആദിത്യനാഥ് 

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ 'ആസാദി' മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. കാണ്‍പൂരില്‍ പൗരത്വ ഭേദഗതി വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ ഭീഷണി.

 ‘ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം, കടുത്ത നടപടി സ്വീകരിക്കും’, ഭീഷണിയുമായി യോഗി ആദിത്യനാഥ് 
‘മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു, പതിവായി ശാഖയില്‍ പോയിരുന്നു’, തിരിച്ചറിവ് വന്നതോടെ മാറിയെന്ന് കണ്ണന്‍ ഗോപിനാഥന്‍ 

പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമായിരിക്കും. ഇത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധ സമരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കടുത്ത നടപടികള്‍ ആരംഭിച്ചിരുന്നു. മൂന്ന് ക്രിമിനല്‍ കേസുകളാണ് പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധക്കാരായ സ്ത്രീകളുടെ പുതപ്പുകളും ഭക്ഷണവും പോലീസ് എടുത്തുകൊണ്ടു പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യുപി പോലീസിന്റെ നടപടിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

logo
The Cue
www.thecue.in