Around us

ദൈവത്തിനാണേ സത്യം കൂറുമാറില്ല, സ്ഥാനാര്‍ത്ഥികളെ പള്ളിയിലും അമ്പലത്തിലുമെത്തിച്ച് കോണ്‍ഗ്രസ്

കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. ഗോവയില്‍ ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ത്ഥികളെ കൊണ്ടാണ് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞ എടുപ്പിച്ചത്.

2017ലെ തെരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുള്ള എം.എല്‍.എമാരുടെ എണ്ണം 2 ആയി ചുരുങ്ങി.

ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല അവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാന്‍ നിര്‍ബന്ധിതരായത്.

പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ വെച്ചും കൊങ്കണിയിലെ ബാംബോലിം ക്രോസില്‍ വെച്ചും ഇതിനോടകം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. സ്ഥാനാര്‍ത്ഥി പട്ടികയിലെ 34 പുരുഷന്മാര്‍ ബെറ്റിമിലെ മുസ്ലിം പള്ളിയില്‍ വെച്ചും പ്രതിജ്ഞയെടുത്തു.

ദൈവഭയമുള്ള ആളുകളാണ് ഞങ്ങളുടെ നേതാക്കള്‍. ഇക്കാര്യത്തില്‍ അതീവ ഗൗരവമുണ്ട്. സര്‍വ്വശക്തനില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് തന്നെ ഇന്ന് ഞങ്ങള്‍ കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തുവെന്ന് നിയമസഭാ കക്ഷി നേതാവ് ദിഗംബര്‍ കാമത്ത് പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് വലിയ ചര്‍ച്ചയായതാണ് സ്ഥാനാര്‍ത്ഥി അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് പ്രതിജ്ഞ എടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ നിര്‍ബന്ധിതരാക്കിയത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT