Around us

രക്തസാക്ഷികളെ ഗുണ്ടകളെന്ന് അധിക്ഷേപിച്ച് കൊലപാതകികളെ കോണ്‍ഗ്രസ് മഹത്വവല്‍ക്കരിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

രക്തസാക്ഷികളെ ഗുണ്ടകളെന്ന് അധിക്ഷേപിക്കുകയും കൊലപാതകികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എന്ത് അക്രമവും നടത്തിക്കോളൂ ഞങ്ങള്‍ നോക്കിക്കോളാമെന്ന് അക്രമികള്‍ക്ക് പിന്‍തുണ നല്‍കുകയാണ് യുഡിഎഫ് എന്നും കോടിയേരി പറഞ്ഞു. വെഞ്ഞാറമ്മൂട് സംഭവം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. ഇത് അത്യധികം അപലപനീയമാണ്.

മഹാത്മാഗാന്ധിയുടെ ഫോട്ടോയുടെ മുന്നില്‍വെച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. ഇന്നത്തെ കോണ്‍ഗ്രസ് ചെന്നുപെട്ട അപചയത്തിന്റെ തെളിവാണ് വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയെന്നും കോടിയേരി പറഞ്ഞു. കായംകുളത്ത് സിയാദ് എന്ന സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസ് വെട്ടിക്കൊന്നുവെന്ന് ആരോപിച്ച കോടിയേരി കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നും പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസ് നിലപാടിനെതിരെ ജനത്തെ അണിനിരത്തി സമാധാന പൂര്‍ണമായ പ്രതിഷേധവുമായി മുന്നോട്ടുപോകും. ഇടതുഭരണത്തില്‍ സംസ്ഥാനത്ത് മുന്‍ കാലത്തേക്കാള്‍ അക്രമങ്ങള്‍ കുറവാണ്. അത് സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തിന് ലഭിച്ച അംഗീകാരമാണ്. അത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിന്റെ ഭാഗമാണ് വെഞ്ഞാറമ്മൂട് സംഭവമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT