Around us

‘ലീവ് റദ്ദാക്കണം,അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കണം’; അവധിയെടുത്ത് കെഎഎസിന് തയ്യാറെടുക്കുന്നവരെ അയോഗ്യരാക്കണമെന്ന് ശുപാര്‍ശ

THE CUE

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ നടപടിയുമായി പൊതുഭരണ സെക്രട്ടറി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് പോകുന്നത് സെക്രട്ടേറിയേറ്റിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തിലാണ് പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പതോളം പേരാണ് അവധി എടുത്തിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഇത്രയും പേര്‍ അവധിയെടുക്കുന്നത് അംഗീകരിക്കാനാകില്ല. ഒന്നുകില്‍ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയോ അല്ലെങ്കില്‍ ലീവ് റദ്ദു ചെയ്ത് ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ ശുപാര്‍ശയില്‍ പറയുന്നു.

സര്‍വീസില്‍ ഇരിക്കെ നിലവിലെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ അവധിയെടുത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് ജീവനക്കാരുടെ സാമൂഹിക പ്രതിബന്ധത ഇല്ലായ്മയെയാണ് കാണിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഈ ഒഴിവുകളില്‍ പിഎസ്‌സിക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. പൊതുജനത്തിന് നല്‍കേണ്ട സേവനം മറന്ന് സ്വന്തം കാര്യം മാത്രം നോക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT