‘തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നും മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം’; രൂക്ഷമായി പ്രതികരിച്ച് അലനും താഹയും

‘തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നും മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം’; രൂക്ഷമായി പ്രതികരിച്ച് അലനും താഹയും

തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎമ്മുകാരാണെന്ന് ആവര്‍ത്തിച്ച് അലന്‍ ഷുഹൈബും താഹ ഫസലും. തങ്ങള്‍ മാവോയിസ്റ്റുകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ ഞങ്ങള്‍ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവു കൊണ്ടു വരട്ടെയെന്നും ഇവര്‍ പറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അലന്റെയും താഹയുടെയും പ്രതികരണം. ഞങ്ങള്‍ സിപിഎമ്മുകാരാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ചവരാണെന്നും ഇരുവരും കൊച്ചിയില്‍ പ്രതികരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അലനും താഹയ്ക്കുമെതിരായ കേസ് എന്‍ഐഎ ഏറ്റെടുത്തത് നിയമവ്യവസ്ഥ പ്രാകാരമാണെന്നും അവര്‍ പരിശുദ്ധന്മാരാണെന്നും തെറ്റു ചെയ്യാത്തവരാണെന്നുമുള്ള ധാരണ വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. യുഎപിഎക്ക് എല്‍ഡിഎഫ് എതിരാണ്. അലനും താഹയ്ക്കും ഇത്തരം കാര്യങ്ങളില്‍ പങ്കില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ നിലപാടിലുള്ള പ്രതികരണമായിരുന്നു അലനും താഹയും ഇന്ന് നടത്തിയത്.

‘തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നും മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം’; രൂക്ഷമായി പ്രതികരിച്ച് അലനും താഹയും
‘അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ട ‘; നിലപാടിലുറച്ച് മുഖ്യമന്ത്രി

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത അലനയും താഹയെയും കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 14 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഇരുവരെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

‘തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നും മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം’; രൂക്ഷമായി പ്രതികരിച്ച് അലനും താഹയും
പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ ; ‘ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടി നിര്‍ത്തിവെയ്ക്കണം’ 

ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് അലനെയും താഹയെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. എന്‍ഐഎ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവര്‍ക്കുമെതിരെ പന്തീകാങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.