Around us

വിഎസിന്റെ ആരോഗ്യനില മോശമെന്നത് വ്യാജപ്രചാരണം; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ പൊലീസില്‍ പരാതി 

THE CUE

മുതിര്‍ന്ന സിപിഎം നേതാവും, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊലീസില്‍ പരാതി. വിഎസിനെ കുറിച്ച് തെറ്റിദ്ധാരാണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും, ഇതിനെതിരെ കടുത്ത നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സൂശീല്‍കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫെബ്രുവരി 14നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

വ്യാജവാര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT