ഗ്രൂപ്പ് പോരില്‍ വി മുരളീധര പക്ഷത്തിന് ജയം ; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

ഗ്രൂപ്പ് പോരില്‍ വി മുരളീധര പക്ഷത്തിന് ജയം ; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. ബിജെപി കേന്ദ്രനേതൃത്വത്തിന്റേതാണ് തീരുമാനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘ നാളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെ അധ്യക്ഷനായി തീരുമാനിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അധ്യക്ഷ പദവിയെ ചൊല്ലി ഏറെ നാളായി നിലനിന്നിരുന്ന തര്‍ക്കത്തിനൊടുവിലാണ് കേന്ദ്രതീരുമാനമുണ്ടായിരിക്കുന്നത്. ശബരിമല സമരങ്ങളിലുള്‍പ്പടെ സുരേന്ദ്രന്‍ സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രം പരിഗണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ട് സംസ്ഥാന ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാകും സുരേന്ദ്രനെ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് പോരില്‍ വി മുരളീധര പക്ഷത്തിന് ജയം ; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍
ബിജെപി അധ്യക്ഷന്‍: പ്രായവും ജാതിയും നിര്‍ണായകമാകുന്നു; സാധ്യത സുരേന്ദ്രന്

കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് സുരേന്ദ്രന്‍. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷ പദവിയില്‍ ഏറെ ശ്രദ്ധേയനായിരുന്നു. സുരേന്ദ്രനെ കൂടാതെ എംടി രമേശിന്റെയും എഎന്‍ രാധാകൃഷ്ണന്റെയും അടക്കം പേരുകളാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കേന്ദ്രം പരിഗണിച്ചിരുന്നത്.

logo
The Cue
www.thecue.in