Around us

പൗരത്വരജിസ്‌ട്രേഷന്‍ ദക്ഷിണേന്ത്യയിലേക്കും; കര്‍ണാടക സര്‍ക്കാര്‍ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു; കേന്ദ്രവുമായി ചര്‍ച്ച

THE CUE

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ദക്ഷിണേന്ത്യയിലേക്കും. ദേശീയ പൗരത്വ ബില്‍ നടപ്പാക്കുന്നതിന് മുന്നോടിയായി കര്‍ണാടകയില്‍ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സര്‍ക്കാര്‍ അറിയിച്ചു. അസമിലേതിന് സമാനമായി സംസ്ഥാനത്ത് പൗരത്വ ബില്‍ കൊണ്ട് വരാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക അഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ വ്യക്തമാക്കി.

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാനുളള ഒരുക്കമാണ് നടന്ന് കൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാര്‍ ധാരാളമായി എത്തുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ചചെയ്യും.
ബസവരാജ് ബൊമ്മൈ

പൗരത്വ ബില്‍ കൊണ്ടുവരുന്നതിനെപ്പറ്റി രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ മീറ്റിങ് നടത്തിയിരുന്നുവെന്നും അഭ്യന്തരമന്ത്രി വെളിപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ബെംഗളുരുവിലേക്കും മറ്റ് നഗരങ്ങളിലേക്കും എത്തുന്നുണ്ട്. ഇതില്‍ കുറേയാളുകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ ആഴ്ച്ച തന്നെ പൗരത്വബില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി പൗരത്വ ബില്‍ കൊണ്ടുവരുമെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ത്രിപുര എന്നിവിടങ്ങളിലെ ബിജെപി നേതാക്കളും പൗരത്വ ബില്ലിനായി മുറവിളി കൂട്ടുന്നുണ്ട്. അസമിലെ പൗരത്വ ബില്ലിന്റെ അന്തിമ പട്ടിക ഓഗസ്റ്റ് 31 പ്രസിദ്ധീകരിച്ചിരുന്നു. 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. പൗരത്വബില്ലില്‍ നിന്നും പുറത്തായവര്‍ക്ക് വേണ്ടി 'പ്രത്യേക താമസയിടങ്ങള്‍' എന്ന പേരില്‍ തടവറകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ അമിത് ഷാ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ രാജ്യം വിടേണ്ടി വരില്ലെന്ന പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തി. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടി. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്? എല്ലാവരും കാണ്‍കെ വംശീയ ഉന്മൂലനത്തിന്റെ വിത്ത് പാകുകയാണെന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.

പശ്ചിമബംഗാളില്‍ പൗര്ത്വ ബില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാട്‌. 

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗക്കാരായ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്നും മേല്‍പറഞ്ഞ മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പുനല്‍കുമെന്നുമുള്ള അമിത് ഷായുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

കൊല്‍ക്കത്തയിലെ ഒരു ചടങ്ങിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗക്കാരായ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു എന്നതായിരുന്നു അമിത് ഷായുടെ പ്രസ്താവന. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. മേല്‍ പറഞ്ഞ മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പുനല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. പശ്ചിമബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള നീക്കം അനുവദിക്കില്ലായെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിനേയും അമിത് ഷാ വെല്ലുവിവിളിച്ചു.

ഒറ്റ നുഴഞ്ഞു കയറ്റക്കാരെയും ഇന്ത്യയില്‍ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കിയിരിക്കും.
അമിത് ഷാ

ഏതെങ്കിലും പാര്‍ട്ടിയുടെ താല്‍പര്യമല്ല, ദേശീയ താല്‍പര്യമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന്റെ സൂരക്ഷ ഉറപ്പാക്കാനായി എന്‍ആര്‍സി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. അത് തങ്ങള്‍ നടപ്പാക്കുമെന്നും അമിത് ഷാ പ്രസംഗിച്ചു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT