Around us

ശിവശങ്കര്‍ ഒപ്പം നിന്ന് വഞ്ചിക്കുകയായിരുന്നില്ലേയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

എം ശിവശങ്കര്‍ ഐഎഎസ് ഒരുതരത്തില്‍ ഒപ്പം നിന്ന് വഞ്ചിക്കുകയായിരുന്നില്ലേയെന്ന ചോദ്യത്തിന്, വസ്തുതകളെല്ലാം പുറത്തുവന്ന ശേഷം നിഗമനങ്ങളിലേക്ക് കടക്കാമെന്ന് മറുപടി നല്‍കി മുഖ്യമന്തി പിണറായി വിജയന്‍. 'അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ പൂര്‍ത്തിയാകട്ടെ. അതുസംബന്ധിച്ച വിശദാംശങ്ങളെല്ലാം പുറത്തുവരട്ടെ. അതിന് ശേഷമാണ് നിഗമനങ്ങളിലെത്താനാവുക'- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശിവശങ്കറിനെ അറസ്റ്റിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും അബദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ ഒരു ബന്ധവുമില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് അവരുടെ വഴിക്ക് നീങ്ങുന്നതിന് ഒരു തടസവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT