'ശിവശങ്കര്‍ വഞ്ചകന്‍', രാമായണമാസമായിട്ടും പ്രതിപക്ഷം പിണറായിയെ വേട്ടയാടിയെന്നും ജി സുധാകരന്‍

ജി സുധാകരന്‍
ജി സുധാകരന്‍

മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുള്ളൂ. ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ആ ദുര്‍ഗന്ധം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടച്ച് മാറ്റി. ഇപ്പോള്‍ അവിടെയുള്ളത് സുഗന്ധം മാത്രമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രി പിണറായി വിജയനെ രാമായണ മാസത്തില്‍ പ്രതിപക്ഷവും ബിജെപിയും വേട്ടയാടിയെന്നും ജി സുധാകരന്‍ പറഞ്ഞു. രാക്ഷസീയ ഭാവങ്ങള്‍ ഒഴിവാക്കേണ്ട മാസത്തിലായിരുന്നു വേട്ടയാടല്‍. രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷത്തിനായില്ല.

നടന്നത് ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ്. മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്, മാധ്യമങ്ങള്‍ തങ്ങളോടും നീതി കാണിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in