Around us

തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി; വ്യവസായികളെ കേരളത്തിലെത്തിക്കാന്‍ ശ്രമം

തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകിട്ട് അമ്പതോളം കമ്പനി ഉടമകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്‍ ഹൈദരാബാദില്‍ എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി നേരിട്ടാണ് വ്യവസായികളുമായുള്ള യോഗം വിളിച്ചത്. തെലങ്കാനയിലെ വ്യവസായ സാധ്യതകളെക്കുറിച്ച് പഠിക്കാനും അവിടുത്തെ വ്യവസായികളെ കേരളത്തിലേക്ക് എത്തിക്കാനുമാണ് നീക്കം.

നേരത്തെ കിറ്റക്‌സ് ഉടമ സാബു എം.ജേക്കബ് കേരളം വ്യവസായ സൗഹൃദമല്ലെന്ന് കാണിച്ച് തെലങ്കാനയിലേക്ക് പോയത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും നാടിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുമെന്നും കിറ്റക്സ് വിവാദത്തില്‍ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

വ്യവസായത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ കേരളം പൊട്ടക്കിണറ്റിലെ തവളയാണന്നാണ് കിറ്റെക്‌സ് എം.ഡി. സാബു എം.ജേക്കബ് പറഞ്ഞത്. ഒരു സ്ഥാപനം കേരളത്തില്‍ നിന്ന് പോവുകയാണെന്ന് പറയുമ്പോള്‍ ഓഹരി വില ഉയര്‍ന്നത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആയത് കൊണ്ടാണോ എന്നും സാബു എം.ജേക്കബ് ചോദിച്ചിരുന്നു. 61 വന്‍കിട ഫാക്ടറികള്‍ കേരളത്തില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തി പോയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നുമായിരുന്നു സാബു. എം.ജേക്കബിന്റെ വാദം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT