ജസ്റ്റിസ് ചെലമേശ്വര്‍ 
Around us

‘കര്‍ണാടക നാടകം തമാശകളുടെ തുടര്‍ച്ച’; കൂറുമാറ്റ നിരോധന നിയമത്തിനും വിലയില്ലാതായെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

THE CUE

കര്‍ണാടകയിലെ രാഷ്ട്രീയ 'നാടകം' വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തമാശകളുടെ തുടര്‍ച്ചയാണെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍. കര്‍ണാടകയിലേതുപോലുള്ള സംഭവങ്ങള്‍ ആദ്യത്തെ സംഭവമല്ല. ഈ പരീക്ഷണം 65 വര്‍ഷം മുമ്പേയുള്ളതാണ്. ഹരിയാനയിലെ 'ആയാറാം ഗയാറാം' പ്രയോഗവും കേട്ടതാണ്. നിലവിലെ ജനാധിപത്യ പ്രക്രിയയില്‍ പോരായ്മകള്‍ ഉള്ളതുകൊണ്ടാണ് പരിഷ്‌കാരത്തേക്കുറിച്ചുള്ള ആവശ്യം ഉയരുന്നതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി. ഇന്ദ്രജിത്ത് ഗുപ്ത ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്‌കരണം' സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ഏക നടപടിയാണ് കൂറുമാറ്റ നിരോധന നിയമം. ഇതിനും വിലയില്ലെന്ന് തെളിയിക്കുകയാണ് കര്‍ണാടക നിയമസഭ.
ജസ്റ്റിസ് ചെലമേശ്വര്‍

മസില്‍പവറും മാഫിയകളും ഭരണസംവിധാനത്തെ സ്വാധീനിക്കുന്ന സ്ഥിതിയുണ്ടെന്ന് 17 വര്‍ഷം മുമ്പ് വോറ കമ്മിറ്റി നിരീക്ഷിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഇവിടെ ഒരു സ്ഥാനാര്‍ത്ഥിക്ക് 30-40 ലക്ഷം രൂപയാണ് ചെലവിടുന്നത്. അതേ സമയം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ ആറ് കോടി രൂപ വരെയാണ് ചെലവ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഇത് കൂടി വരുന്നു. തെരഞ്ഞെടുപ്പില്‍ ചെലവിട്ട പണം തിരിച്ചുപിടിക്കാനുള്ള വഴികള്‍ ജനപ്രതിനിധികള്‍ പിന്നീട് തേടും. ഇതാണ് അഴിമതിക്കും കൂറുമാറ്റത്തിനും കാരണമാകുന്നതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.

പ്രസിഡന്‍ഷ്യല്‍ ഫോം ഓഫ് ഗവണ്‍മെന്റാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്ലത്. ഭീമമായ തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനുള്ള മാര്‍ഗമാണ് അത്.
ജസ്റ്റിസ് ചെലമേശ്വര്‍

കൂറുമാറിയാല്‍ അയോഗ്യനാക്കാനുള്ള അധികാരമുള്ളത് സ്പീക്കര്‍ക്കാണ്. കോടതിയ്ക്ക് സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാന്‍ മാത്രമേ കഴിയൂ. ഇന്ദ്രജിത് ഗുപ്ത കമ്മിറ്റിയുടേത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണ തീരുമാനങ്ങള്‍ നടപ്പാക്കണം. ഇപ്പോള്‍ നടക്കുന്ന മേമ്പൊടി പരിഷ്‌കാരങ്ങള്‍ക്ക് പകരം ആഴത്തിലുള്ള മാറ്റങ്ങളാണ് ആവശ്യമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

SCROLL FOR NEXT