അങ്ങോട്ടുപോയി അടിമേടിച്ചെന്ന വാദത്തില്‍ കാനത്തിനെതിരെ സിപിഐയില്‍ അമര്‍ഷം പുകയുന്നു ; ‘തങ്ങളുടെ വികാരം നേരിട്ടറിയിക്കും’ 

അങ്ങോട്ടുപോയി അടിമേടിച്ചെന്ന വാദത്തില്‍ കാനത്തിനെതിരെ സിപിഐയില്‍ അമര്‍ഷം പുകയുന്നു ; ‘തങ്ങളുടെ വികാരം നേരിട്ടറിയിക്കും’ 

Published on

എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ടുപോയി പ്രതിഷേധിച്ചിട്ടാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. സംഭവത്തില്‍ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കാനം രാജേന്ദ്രനോട് നേരിട്ട് അതൃപ്തി അറിയിക്കും. തങ്ങളുടെ വികാരം കാനത്തെ നേരിട്ട് അറിയിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ദ ക്യുവിനോട് വ്യക്തമാക്കി. അങ്ങോട്ടുപോയി അടിമേടിച്ചെന്ന് പറയാനിടയായ സാഹചര്യം എന്താണെന്ന് അദ്ദേഹത്തോട് സംസാരിക്കും. ലാത്തിച്ചാര്‍ജിനുള്ള പശ്ചാത്തലമില്ലാതെയാണ് പൊലീസ് അതിക്രമം നടത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് പിശകുപറ്റിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസ് നടപടി തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞത്. സാധാരണ അങ്ങനെ പറയാത്ത ആളാണ് മുഖ്യമന്ത്രിയെന്നും പി രാജു ചൂണ്ടിക്കാട്ടി.

അങ്ങോട്ടുപോയി അടിമേടിച്ചെന്ന വാദത്തില്‍ കാനത്തിനെതിരെ സിപിഐയില്‍ അമര്‍ഷം പുകയുന്നു ; ‘തങ്ങളുടെ വികാരം നേരിട്ടറിയിക്കും’ 
പിഎസ്‌സി പൊലീസ് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് എംഎ ഫിലോസഫി ഒന്നാം സെമസ്റ്ററില്‍ രണ്ടുതവണയും തോറ്റു 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതുതന്നെയാണ് പറഞ്ഞത്. സമരം വേണ്ടെന്നോ,തെറ്റാണെന്നോ പാര്‍ട്ടി പറഞ്ഞിരുന്നില്ല. കാനത്തോട് നേരില്‍ ഞങ്ങളുടെ വികാരം അറിയിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്തുമെന്നും പി രാജു ദ ക്യുവിനോട് പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.എന്തുനടപടിയുണ്ടാകുമെന്ന് കാത്തിരിക്കുകയാണ്. അതിനെ ആശ്രയിച്ചാകും തുടര്‍ പ്രക്ഷോഭങ്ങളെന്നും പി രാജു വ്യക്തമാക്കി. അതേസമയം ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്ത കാനം കുറച്ചിടയായി മൗനം പാലിക്കുന്നുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലുണ്ട്. സിപിഐഎംഎല്‍എയെയും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതച്ചിട്ടുപോലും കാനം അവരെ തള്ളിപ്പറയുന്ന നിലപാടെടുക്കുന്നതിനെ നേതാക്കളെയും അണികളും സംശയത്തോടെ നോക്കുന്നു.

അങ്ങോട്ടുപോയി അടിമേടിച്ചെന്ന വാദത്തില്‍ കാനത്തിനെതിരെ സിപിഐയില്‍ അമര്‍ഷം പുകയുന്നു ; ‘തങ്ങളുടെ വികാരം നേരിട്ടറിയിക്കും’ 
നടന്നത് സദാചാര ഗുണ്ടായിസം,വയനാട് അമ്പലവയലില്‍ മര്‍ദ്ദനമേറ്റത് കോയമ്പത്തൂര്‍ സ്വദേശിനിക്കും സുഹൃത്തിനും 

ഇത് സാധൂകരിക്കുന്ന രീതിയിലായിരുന്നു പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ സിഎന്‍ ജയദേവന്റെ പ്രതികരണം. കൊച്ചിയിലെ സംഭവത്തില്‍ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു സിഎന്‍ ജയദേവന്റെ ഒളിയമ്പ്. നിലപാടില്‍ വിശദീകരിക്കേണ്ടത് കാനമാണെന്നും ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും ജയദേവന്‍ തുറന്നടിച്ചു. മര്‍ദ്ദനത്തിന് ഇരകളായ നേതാക്കളെ കാണാന്‍ സംസ്ഥാന സെക്രട്ടറി പൊകാതിരുന്നതിലും കാനം എറണാകുളത്ത് വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിഎന്‍ ജയദേവന്‍ പറഞ്ഞുവെച്ചു.

അങ്ങോട്ടുപോയി അടിമേടിച്ചെന്ന വാദത്തില്‍ കാനത്തിനെതിരെ സിപിഐയില്‍ അമര്‍ഷം പുകയുന്നു ; ‘തങ്ങളുടെ വികാരം നേരിട്ടറിയിക്കും’ 
തുടര്‍ച്ചയായി ഗുരുതര സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് മികച്ച പദവിയില്‍ നിയമനം നല്‍കി ഫെയ്‌സ്ബുക്ക് 

അതേസമയം കാനം രാജേന്ദ്രനൈതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. തിരുത്തല്‍വാദികള്‍ - സിപിഐ അമ്പലപ്പുഴ പേരിലാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചത്. ഇതില്‍ എല്‍ദോ എംഎല്‍എ, പി രാജു എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നുമുണ്ട്. എന്നാല്‍ സിപിഐക്കാര്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കില്ലെന്നാണ് കാനത്തിന്റെ പ്രതികരണം. പൊലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് മാധ്യമങ്ങള്‍ ചോദിച്ചത്. അതുകൊണ്ടാണ് പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടികിട്ടിയതന്ന് പറഞ്ഞതെന്നുമാണ് കാനത്തിന്റെ വിശദീകരണം.

logo
The Cue
www.thecue.in