Around us

ചാവക്കാട് കൊല: ‘പ്രതി’യെ കിട്ടാതെ പോലീസ്; അന്വേഷണം കാരി ഷാജിയെ കേന്ദ്രീകരിച്ച് 

THE CUE

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് കൊലപ്പെട്ടിട്ട് രണ്ട് ദിവസമായിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. എസ് ഡി പി ഐ പ്രാദേശിക നേതാവ് കാരി ഷാജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ഷാജിയാണെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകം നടന്ന സമയത്തെ ഫോണ്‍ കോളുകള്‍ പ്രദേശത്തെ ടവറുകള്‍ കേന്ദ്രീകരിച്ച് പരിശോധിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര മേല്‍നോട്ടത്തിലാണ് അന്വേഷണം.

ബൈക്കിലെത്തിയ സംഘം കൊല നടത്തിയതിന് ശേഷം മടങ്ങി പോകുന്നതിന്റെ ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. മൂന്ന് ബൈക്കിലുള്ളവരും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. കാരിയെ ഷാജിയെ കിട്ടിയാല്‍ മാത്രമേ കൊലപാതകത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളു. നാല് പേരെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനുണ്ടെങ്കിലും ഇവര്‍ രാജ്യത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടെന്നേ സംശയിക്കുന്നു. നാല് പേരുടെ വീടുകളില്‍ അന്വേഷണ സംഘം പോയിരുന്നെങ്കിലും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.

എസ് ഡി പി ഐയുടെ ജില്ലാ കമ്മിറ്റി ചാവക്കാടാണ് സ്ഥിതി ചെയ്യുന്നത്. എസ് ഡി പി ഐക്ക് കേസില്‍ പങ്കുണ്ടെന്ന് ഡിഐജി എസ് സുരേന്ദ്രന്‍ തന്നെ പറയുന്നു. പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വിലയിരുത്തുന്നത്.വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന നൗഷാദ് കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വെട്ടേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT