Around us

ഭീം ആര്‍മിയുടെ പ്രചരണ വാഹനത്തിന് നേരെ യുപിയില്‍ വെടിവെപ്പ്; ഭയം കാരണം ഉറക്കം നഷ്ടപ്പെട്ടവരാണ് പിന്നിലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്.ബുലന്ദ് ശഹര്‍ ജില്ലയിലാണ് സംഭവം. ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തിരുന്നു. ഭയം കാരണം ഉറക്കം നഷ്ടപ്പെട്ടവരാണ് വെടിവെപ്പിന് പിന്നിലെന്ന് ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു.

ബുലന്ദ്‌നഗറില്‍ ഭീം ആര്‍മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് മറ്റ് പാര്‍ട്ടികളെ ഭയപ്പെടുത്തുന്നുണ്ടെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഞായറാഴ്ച സംഘടിപ്പിച്ച റാലിയെ അവര്‍ ഭയപ്പെട്ടിരുന്നു. ഭീരുക്കളെ പോലെ വാഹനവ്യൂഹത്തിന് നേരെ വെടിവെച്ചു. ഭയം സൃഷ്ടിച്ച് പിന്തിരിപ്പിക്കാനുള്ള നീക്കത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ബി.ജെ.പി എം.എല്‍.എയായിരുന്ന വിരേന്ദ്രസിങ് സിരോഹിയുടെ മരണത്തെ തുടര്‍ന്നാണ് ബുലന്ദ്ശഹറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹത്രാസ് കേസിലുള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിച്ച് ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തിയിരുന്നു.

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും സ്വാധീനം ചെലുത്താന്‍ കഴിയും; ശ്രുതി രാമചന്ദ്രന്‍

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

കേരളഅതിവേഗതറെയില്‍ പദ്ധതി,മൂലധനഓഹരി പ്രവാസികളില്‍നിന്ന് ബോണ്ടായി സമാഹരിക്കണം: പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

SCROLL FOR NEXT