Business

‘ആ പണി ഞങ്ങള്‍ ചെയ്യില്ല’; ഔട്ട്‌സൗഡ് നെറ്റ്‌വര്‍ക്ക് കോളുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കില്ലെന്ന് ഐഡിയ വോഡഫോണ്‍

THE CUE

റിലയന്‍സ് ജിയോയുടെ പാത പിന്തുടര്‍ന്ന് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കില്ലെന്ന് വോഡഫോണ്‍-ഐഡിയ. വോയ്‌സ് കോളുകള്‍ പരിധികളും നിബന്ധനയുമില്ലാതെ സൗജന്യമായി നല്‍കുമെന്ന് ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനം ജിയോ ലംഘിച്ചതിന് പിന്നാലെയാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ പ്രതികരണം. ഓരോ ഫോണ്‍ ചെയ്യുന്നതിന് മുമ്പും നെറ്റ്‌വര്‍ക്കുകളേക്കുറിച്ച് ആലോചിക്കേണ്ട ഗതികേട് തങ്ങളുടെ വരിക്കാര്‍ക്ക് വരുത്തിവെക്കില്ലെന്ന് വിഐഎല്‍ പറഞ്ഞു.

മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ ഒരു കൂട്ടരുടെ പ്രഖ്യാപനം ധൃതി കൂട്ടിയുള്ളതാണ്. ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള പണമിടപാട് ഉപഭോക്താക്കളിലേക്ക് എത്തിക്കേണ്ട ആവശ്യമില്ല.
വോഡഫോണ്‍ ഐഡിയ
മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിച്ചാല്‍ വരിക്കാരില്‍ നിന്ന് മിനുട്ടിന് ആറ് പൈസ വീതം ഈടാക്കുമെന്നായിരുന്നു ജിയോയുടെ പ്രഖ്യാപനം.

കോള്‍ നടത്തുന്നയാളുടെ നെറ്റ്‌വര്‍ക്ക്, കോള്‍ സ്വീകരിക്കുന്നയാളുടെ നെറ്റ്‌വര്‍ക്കിന് നല്‍കേണ്ടുന്ന ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് ആണ് (ഐയുസി) ജിയോ ഉപഭോക്താക്കളില്‍ നിന്നും പുതുതായി ഈടാക്കുന്നത്. ട്രായ് (ടെലികോ നിയന്ത്രണ അതോറിറ്റി) ഐയുസി എടുത്തുകളയുന്നത് നീട്ടിവെച്ചതിനേത്തുടര്‍ന്നാണ് റിലയന്‍സിന്റെ പുതിയ നീക്കം. ഇതര നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ 25 സെക്കന്റിനുള്ളില്‍ എടുക്കാത്ത കോളുകള്‍ ജിയോ കട്ട് ചെയ്യുകയാണെന്ന് മറ്റ് കമ്പനികള്‍ ആരോപിക്കുന്നുണ്ട്. മിസ്ഡ് കോള്‍ ആകുമ്പോള്‍ മറുതലയ്ക്കലെ ആള്‍ തിരിച്ചുവിളിക്കുന്നതിലൂടെ ലഭിക്കുന്ന ഐയുസിയിലാണ് ജിയോയുടെ കണ്ണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT