150 തീവണ്ടികളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക്; പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി

150 തീവണ്ടികളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക്; പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി

രാജ്യത്തെ 50 റെയില്‍വേ സ്റ്റേഷനുകളും 150 തീവണ്ടികളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായിപ്രത്യേക സമിതി രൂപീകരിച്ച് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച മാതൃകയാണ് പിന്‍തുടരുകയെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് അറിയിച്ചു.

പ്രത്യേക സമിതി രൂപീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതെന്നുമാണ് അമിതാഭ് കാന്ത് വിശദീകരിക്കുന്നത്.

150 തീവണ്ടികള്‍ സ്വകാര്യ സര്‍വീസുകള്‍ക്കായി അനുവദിക്കും. സ്വകാര്യ മേഖലയിലെ ആദ്യ തീവണ്ടി ലഖ്‌നൗ- ദില്ലി പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ ആരംഭിച്ച സര്‍വീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അദാനി എന്റര്‍പ്രൈസായിരുന്നു ലേലത്തില്‍ വിമാനത്താവളങ്ങള്‍ പിടിച്ചത്. അമ്പത് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല നല്‍കുക.

Related Stories

No stories found.
logo
The Cue
www.thecue.in