Boby Chemmannur Controversial Comments on Honey Rose 
Around us

ഹണി റോസിനെ പൊതുവേദിയിൽ അധിക്ഷേപിച്ച് ബോബി ചെമ്മണ്ണൂർ, ദ്വയാർത്ഥ പരാമർശത്തിലും പ്രതിഷേധം

മുമ്പും ലൈം​ഗികാധിക്ഷേപ പരാമർശത്തിന്റെയും ദ്വയാർത്ഥ പ്രയോ​ഗങ്ങളുടെയും പേരിൽ ബോബി ചെമ്മണ്ണൂർ വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്

അഭിനേത്രി ഹണി റോസ് അതിഥിയായി എത്തിയ ജ്വല്ലറി ഉദ്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർത്ഥ പ്രയോ​ഗവും അധിക്ഷേപ പരാമർശവും വിവാ​​ദത്തിൽ. കണ്ണൂർ ആലക്കോടുള്ള ബോബി ചെമ്മണ്ണൂർ ജ്വല്ലറി ഇന്റർനാഷനൽ ഉദ്ഘാടന ചടങ്ങിലാണ് ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമർശമുണ്ടായത്.

ഹണി റോസിനെ, അവരെ കാണുമ്പോൾ എനിക്ക് .... ഓർമ്മ വരുന്നു എന്ന് പറഞ്ഞായിരുന്നു ഉദ്ഘാടന ചടങ്ങിലേക്ക് ഹണി റോസിനെ ബോബി ചെമ്മണ്ണൂർ സ്വാ​ഗതം ചെയ്തത്. ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ഹണി റോസ് സന്ദർശിക്കവേ നെക്‌ലസ് കഴുത്തിൽ അണിയിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ചുറ്റും കറക്കുകയും ഇവിടെ നിക്കുമ്പോൾ മാലയുടെ മുൻഭാഗമേ കാണൂ, മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്ന് പറഞ്ഞു.

മുമ്പും ലൈം​ഗികാധിക്ഷേപ പരാമർശത്തിന്റെയും ദ്വയാർത്ഥ പ്രയോ​ഗങ്ങളുടെയും പേരിൽ ബോബി ചെമ്മണ്ണൂർ വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു.

ബോബി ചെമ്മണ്ണൂർ മുമ്പ് തൃശൂർ പൂരത്തെ മുൻനിർത്തി ലൈം​ഗികാധിക്ഷേപ പരാമർശം നടത്തിയപ്പോൾ സംവിധായകൻ ജിയോ ബേബി പ്രതികരിച്ചത്.

തൃശൂർ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗിക അധിക്ഷേപ പരാമർശത്തിനെതിരെ സംവിധായകൻ ജിയോ ബേബി.

ബോബി ചെമ്മണ്ണൂരിന്റെ പരാമർശം വലിയ വൃത്തികേട് തന്നെയാണ്. പക്ഷേ അതിനേക്കാൾ ഭയപ്പെടുത്തുന്നത് ഈ വൃത്തികേടിന് കയ്യടിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് എന്ന് അറിയുന്നതാണ്. തങ്ങൾ പറയുന്ന കാര്യങ്ങൾ സ്ത്രീകൾക്ക് നേരെയുള്ള കടന്ന് കയറ്റമാണെന്നും പീഡനമാണെന്നുമൊക്കെ മനസിലാക്കാൻ പറ്റുന്ന തരം മനുഷ്യരാണ് ഇവിടെയുണ്ടാകേണ്ടത്.

ബോബി ചെമ്മണ്ണൂർ വളരെ പ്രശ്‌നവത്കൃതമായ ഒരു പരാമർശം നടത്തുമ്പോൾ നമ്മുടെ ആൺസുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പോലും അതിന് കയ്യടിക്കുകയും അത് ഇഷ്ടപ്പെട്ടുവെന്നും പറയുകയും ലൈക്ക് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു സമൂഹം ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ആലോചിക്കേണ്ടത്.

ബോബി ചെമ്മണ്ണൂരിനെ തെറിവിളിക്കുന്നവർ വിളിക്കട്ടെ. ഞാൻ അയാളോടൊന്നും പറയുന്നില്ല. പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പി.സി ജോർജിനെ പോലുള്ളയാളാണ്. ഇവരെയൊന്നും മാറ്റാൻ പറ്റില്ല. അങ്ങനെയൊരു ജനറേഷൻ തന്നെയുണ്ട് ഇവിടെ. പക്ഷേ ഇനി വരുന്ന ജനറേഷൻ ഇങ്ങനെയാകരുത്. അതിന് വേണ്ടിയുള്ള ശ്രമം സ്‌കൂളുകളിൽ നിന്ന് തന്നെ തുടങ്ങണം, കൃത്യമായ വിദ്യാഭ്യാസം നൽകണം.

ഇപ്പോൾ ഇത്തരം ലൈംഗികാധിക്ഷേപ പരാമർശങ്ങൾക്ക് കയ്യടിക്കുന്നവരെയും ബോബി ചെമ്മണ്ണൂരിനെ സപ്പോർട്ട് ചെയ്യുന്നവരെയുമൊക്കെ മാറ്റാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് പേരൊക്കെ കാലങ്ങൾ കൊണ്ടും അനുഭവം കൊണ്ടും മാറുമായിരിക്കാം. അല്ലാത്തൊരു ജനസമൂഹം ഇവിടെ ഉണ്ടായി വരുന്നുണ്ട്. എന്റെ മകന് അഞ്ചു വയസുണ്ട്. അവൻ ഇരുപത് വർഷമാകുമ്പോൾ ഇങ്ങനെ കയ്യടിക്കാതിരിക്കാൻ എന്ത് ചെയ്യാനാകും എന്നാണ് ആലോചിക്കേണ്ടത്.

എന്റെയൊക്ക ടീനേജ് കാലത്ത് ചിലപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ വാർത്തയ്ക്ക് ലൈക്ക് ചെയ്യുന്ന ഒരാൾ തന്നെയാരിക്കാം ഞാനും. അങ്ങനെയാവാത്ത തലമുറയെ എങ്ങനെയുണ്ടാക്കി എടുക്കാം എന്നായിരിക്കണം ചിന്തിക്കേണ്ടത്. ഇതുപോലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കയ്യടിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും. സ്‌കൂളിലെന്ത് ചെയ്യാൻ പറ്റും. വർക്ക് പ്ലേസിൽ എന്ത് ചെയ്യാൻ പറ്റും. വീടിനുള്ളിൽ എന്ത് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്.

സർക്കാർ സ്ത്രീവിരുദ്ധമായ ഇത്തരം പരാമർശങ്ങൾക്കെതിരെയും പ്രതികരണങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. തൃശൂർ പൂരത്തെ പുരുഷാരം എന്നാണ് പറയുന്നത്. അവിടെ ഇപ്പോൾ കുറച്ച് സ്ത്രീകൾ പോയി അവരുടെ പ്രാതിനിധ്യം അറിയിക്കുന്നുണ്ട്. ഇവിടെയുള്ള അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളിലും പെരുന്നാളിനുമൊക്കെ എത്ര സ്ത്രീകൾ പങ്കെടുക്കുന്നുണ്ട് എന്ന് നോക്കൂ. പ്രാതിനിധ്യം നന്നേ കുറവായിരിക്കും.

പകുതിയോളം സ്ത്രീകൾ നിന്ന് ആഘോഷിക്കുന്ന തൃശൂർ പൂരം എന്ന് കാണാൻ പറ്റും. അതിന് ഈ പറഞ്ഞ ലൈംഗിക വിദ്യാഭ്യാസമൊക്കെ വേണം. വരുംകാലങ്ങളിൽ തൃശൂർ പൂരമുണ്ടെങ്കിൽ പകുതിയോളം സ്ത്രീകൾ നിറഞ്ഞു നിൽക്കുന്ന പൂരമായിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. മതപരമായ ഒരു പരിപാടിയോടും എനിക്ക് വ്യക്തിപരമായ താത്പര്യമില്ല. പക്ഷേ തൃശൂർ പൂരം നടക്കുന്നുണ്ടെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തത്തോട് കൂടി തന്നെ നടക്കണം. എന്റെ ഇടവകയിലെ പള്ളിപ്പെരുന്നാളും അങ്ങനെ തന്നെ നടക്കണം. എന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവവും അങ്ങനെ തന്നെയായിരിക്കണം. ഇങ്ങനെയൊരു അഭിപ്രായം പറയുമ്പോൾ നമ്മളെ പാവാട എന്ന് വിളിക്കുന്നവരുടെ എണ്ണമായിരിക്കും കൂടുതൽ.

ബോബി ചെമ്മണ്ണൂർ ഒരു സാമൂഹിക ദുരന്തമാണ്. അയാളെ പിന്തുണക്കുന്ന തരത്തിലുള്ള മനുഷ്യരാണ് ഇവിടെ കൂടുതലുള്ളത്. അങ്ങനെയുള്ളവരുടെ എണ്ണം കുറയ്ക്കാൻ സർക്കാരിന് എന്ത് ചെയ്യാൻ പറ്റും. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവർക്ക് എന്തെല്ലാം ഇടപെടൽ നടത്താൻ പറ്റും എന്നതാണ് പരിശോധിക്കേണ്ടത്. മാധ്യമങ്ങളും ഇക്കാര്യം ചിന്തിക്കേണ്ടതുണ്ട്. തേക്കിൻകാട് മൈതാനത്തിൽ പകുതിയോളം സ്ത്രീകളും ആണുങ്ങളും നിറഞ്ഞുള്ള പൂരമുണ്ടാകട്ടെ, അപ്പോൾ ഞാനും പോയ് നിൽക്കാം. അല്ലാതെ ഞാനൊന്നും പൂരത്തിന് പോകുന്നില്ല.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT