ആൺബോധത്തിന്റെയും പ്രിവിലേജിന്റെയും ആനപ്പുറത്തിരുന്ന് അതില്ലാത്തവരെ നോക്കി പുച്ഛിക്കുന്ന ബോബി ചെമ്മണ്ണൂർ

കഴിഞ്ഞ കുറച്ച് കാലമായി സമൂഹമാധ്യമങ്ങളിൽ ബോബി ചെമ്മണ്ണൂർ തന്റെ പ്രമോഷൻ വർക്കുകളുടെ ഭാ​ഗമായി നടത്തുന്ന പ്രകടനങ്ങൾ‌ സാധാരണക്കാരുടെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്ന വിധത്തിലുള്ളതാണ്. വീഡിയോകളിലൂടെ ദ്വയാർത്ഥ പ്രയോ​ഗങ്ങൾ നടത്തി പുരുഷൻമാരെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്. പണത്തിന്റെ പവറും പ്രിവിലേജും ഉപയോ​ഗിച്ച് ഇയാൾ കേരളത്തിൽ തുറന്ന് വിടുന്ന സ്ത്രീ വിരുദ്ധത ഒരു തരത്തിലും ചോദ്യം ചെയ്യപ്പെടുന്നില്ല. രാഷ്ട്രീയക്കാരും സിനിമാക്കാരും എല്ലാം ഓഡിറ്റിങ്ങിന് വിധേയമാകുമ്പോഴും അയാൾ മാത്രം അത്തരമൊരു സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്നില്ല.

പബ്ലിക്കായി സ്ത്രീവിരുദ്ധത പ്രചരിപ്പിക്കാൻ, തന്റെ പ്രിവിലേജിന്റെ പുറത്തിരുന്ന് അതില്ലാത്ത മനുഷ്യരെ തന്റെ സെൽഫ് പ്രമോഷന് വേണ്ടി ഉപയോ​ഗിക്കാൻ ബോബി ചെമ്മണ്ണൂരിന് ആരാണ് സ്വാതന്ത്ര്യം നൽകുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അയാൾ നടത്തുന്ന ഈ വൃത്തികേടുകൾ തമാശയായി ചിത്രീകരിക്കുകയും, അയാൾ ഒരുതരത്തിലും ഓഡിറ്റ് ചെയ്യപ്പെടേണ്ടതില്ലെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നത് ആരാണ്.

Related Stories

No stories found.
The Cue
www.thecue.in