Around us

കുതിരയുടെ ശരീരത്തില്‍ ബി.ജെ.പി കൊടിയുടെ ചിത്രം വരച്ചു; കേസെടുത്ത് മനേക ഗാന്ധിയുടെ എന്‍.ജി.ഒ

ബി.ജെ.പി നടത്തിയ ജന്‍ ആശിര്‍വാദ് യാത്രയില്‍ കുതിരയുടെ മേല്‍ പാര്‍ട്ടി കൊടിയുടെ ചിത്രം വരച്ചതിന് കേസെടുത്ത് മനേക ഗാന്ധിയുടെ എന്‍.ജി.ഒ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

വ്യാഴാഴ്ചയാണ് സംഭവം. കുതിരയെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേറ്റര്‍ രാംദാസ് ഗാര്‍ഗ് വാടകയ്ക്ക് എടുത്തതാണെന്നാണ് റിപ്പോര്‍ട്ട്. യാത്ര തുടങ്ങുന്നതിന് മുന്‍പാണ് കുതിരയുടെ ശരീരത്തില്‍ ബി.ജെ.പിയുടെ കൊടിയുടേതിന് സമാനമായി ചിത്രംവരച്ചത്.

കുതിരയുടെ കഴുത്തില്‍ ബി.ജെ.പിയുടെ കൊടിയുടെ നിറമുള്ള സ്‌കാര്‍ഫ് കെട്ടുകയും ചെയ്തിട്ടുണ്ട്.

പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന എന്‍.ജി.ഒയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനും എന്‍.ജി.ഒ ശ്രമിക്കുന്നുണ്ട്.

പുതിയ കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തുന്ന യാത്ര 22 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT