Around us

'പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു', അട്ടപ്പാടി മധു കൊലക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി നടപടി. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതിയാണ് എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്.

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ നിരന്തരം ലംഘിച്ച് പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ശരിവെച്ചുകൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഇനി വിസ്തരിക്കാനുള്ള ചില സാക്ഷികളെയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ആകെ 16 പ്രതികളാണ് ഉള്ളത്. ഇതില്‍ 12 പേരുടെയും ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതികള്‍ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും ഉത്തരവിന് പിന്നാലെ മധുവിന്റെ അമ്മ പ്രതികരിച്ചു. കേസില്‍ 13 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT