Around us

രാമക്ഷേത്ര നിര്‍മ്മാണം: കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന് അതൃപ്തി; നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടേക്കും

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലിം ലീഗിന് അതൃപ്തി. നാളെ പാണക്കാട് ദേശീയ നേതൃയോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ദ ക്യുവിനോട് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

നാളെ 11 മണിക്കാണ് മുസ്ലിം ലീഗ് നേതൃയോഗം. സും വഴി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ കമ്മിറ്റി ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റും സെക്രട്ടറിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പോഷക സംഘടനകളുടെ ദേശീയ ഭാരവാഹികള്‍ എന്നിവരാണ് നാളെത്തെ യോഗത്തിലുണ്ടാവുക. ദേശീയ നേതാക്കളുടെ യോഗത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം കരുതുന്നത്. നേതൃത്വം നിലപാട് വ്യക്തമാക്കിയതിന് ശേഷം മാത്രം പരസ്യമായി പ്രതികരിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെയും തീരുമാനം. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിലും ലീഗിന് അതൃപ്തിയുണ്ട്.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലിം വിഭാഗത്തിന്റെ വികാരം മാനിക്കാതെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കിയതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ നിലപാടായാണ് ലീഗ് നേതൃത്വം കാണുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കടുത്ത നിലപാടെടുത്താല്‍ കേരളം പോലൊരു സംസ്ഥാനത്ത് മതസ്പര്‍ദ്ദയുണ്ടാക്കുമെന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്.മുസ്ലിം സംഘടനകളിലെ തീവ്രഗ്രൂപ്പുകള്‍ ഇതിനെ മുതലെടുക്കും. സംഘപരിവാറിനോടുള്ള ആഭിമുഖ്യം കൊണ്ടല്ല കടുത്ത നിലപാട് സ്വീകരിക്കാത്തതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിലും ശക്തമായ വിയോജിപ്പുകളുള്ള നേതാക്കള്‍ മുസ്ലിം ലീഗിനുള്ളിലുണ്ട്. എന്നാല്‍ നേതൃത്വത്തെ ധിക്കരിച്ച് പുറത്ത് പറയാന്‍ ഇവര്‍ തയ്യാറല്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും മുസ്ലിം ലീഗ് എടുത്ത നിലപാടാണ് വര്‍ഗ്ഗീയ കലാപങ്ങളില്ലാതെ കേരളത്തെ രക്ഷിച്ചതെന്നാണ് ഇവര്‍ വാദിക്കുന്നു. കേരളത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കോ ജമായത്ത് ഇസ്ലാമിക്കോ പോപ്പുലര്‍ ഫ്രണ്ടിനോ കിട്ടാത്ത സ്ഥാനം മുസ്ലിംലീഗിന് കിട്ടുന്നത് അതുകൊണ്ടാണെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. അയോധ്യവിധിക്ക് പിന്നാലെ മുസ്ലിം സമൂഹത്തിനിടയില്‍ മുറിവുണ്ടാക്കിയെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്.

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT