Around us

ഇതെന്താ കങ്കാരു കോടതിയോ? രാജ്യതാത്പര്യത്തിന് എതിരാണ് നിങ്ങളുടെ പരിപാടി; അർണബിന്റെ വായടപ്പിച്ച് ലിസ്ബൺ എക്സ്പേർട്ട്

റഷ്യ-യുക്രൈൻ വിഷയത്തിൽ അർണബ് ​ഗോസ്വാമി നടത്തുന്ന ചർച്ച ഇന്ത്യൻ താത്പര്യത്തിന് എതിരാണെന്ന് ലിസ്ബണിൽ നിന്ന് ചാനൽ ക്ഷണിച്ച പാനലിസ്റ്റ് ​ഗിൽബേർട്ട് ഡോക്ടറോ. ചർച്ചയിലെ അർണബിന്റെ രീതികളെ രൂക്ഷമായി കടന്നാക്രമിച്ച് കൊണ്ടായിരുന്നു ​ഗിൽബേർട്ടിന്റെ വിമർശനം. നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കുന്നുണ്ടോ, അതോ ഞാനിവിടെ കാണാൻ ഇരിക്കുന്നതാണോ? എന്ന് പറഞ്ഞ ​ഗിൽബർട്ട് അർണബ് ഒരു കങ്കാരു കോടതിയുണ്ടാക്കിയിരിക്കുകയാണെന്നും പറഞ്ഞു.

അർണബ് സംസാരിക്കുന്ന ഭാഷ ശ്രദ്ധിക്കണമെന്നും, ഹൈപ്പർടെൻസ്ഡ് ഭാഷ ഉപയോ​ഗിച്ച് അതിവൈകാരികമായാണ് ചർച്ച നടത്തുന്നതെന്നും ലിസ്ബണിൽ നിന്നുള്ള പാനലിസ്റ്റായ ​ഗിൽബർട്ട് തുറന്നടിച്ചു. ഇതോടെ ട്വിറ്ററിൽ അർണബ് ​ഗോസ്വാമി ട്രെൻഡിങ്ങാണ്.

ഗിൽബർട്ട് അർണബിനോട് പറഞ്ഞത് പൂർണ രൂപം

നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കുന്നുണ്ടോ, അതോ ഞാനിവിടെ കാണാൻ ഇരിക്കുന്നതാണോ?

ഇവിടെ കൊണ്ടിരുത്തിയിരിക്കുന്ന പാനലിനെ കണ്ടു കഴിഞ്ഞാൽ നിങ്ങൾ ഇവിടെ ഒരു കങ്കാരു കോടതി നടത്തുകയാണെന്ന് മനസിലാകും.

നിങ്ങൾ ഡീഎസ്കലേഷനെക്കുറിച്ച് സംസാരിക്കുകയാണ്.

ഞാൻ മോഡറേറ്ററോട് പറയുന്നു, ആദ്യം നിങ്ങളുടെ ഭാഷ ഡീഎസ്കലേറ്റ് ചെയ്യാൻ

നിങ്ങൾ ഹെപ്പർടെൻസ്ഡ് വാക്കുകൾ ഉപയോ​ഗിച്ചാണ് സംസാരിക്കുന്നത്.

വൈകാരികമായ ഭാഷ ഉപയോ​ഗിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്.

ഇത് ബൗദ്ധികമായ സംവാദങ്ങൾക്ക് നന്നല്ല.

അതിക്രൂരമായ വിധത്തിൽ നിങ്ങൾ ക്ഷണിച്ചുവരുത്തിയ ചൈനീസ് പ്രതിനിധിയെ നിങ്ങൾ തടസ്സപ്പെടുത്തി.

അത് ആശയങ്ങൾ സംവദിക്കുന്നതിന് ഒരു വിധത്തിലും സഹായകരമല്ല.

ഈ വിഷയത്തിൽ ചേരി ചേരാ നയം സ്വീകരിച്ച രണ്ട് രാജ്യങ്ങളിൽ ഒന്നിൽ ഇരുന്ന് നിങ്ങൾ സ്വീകരിക്കുന്ന എഡിറ്റോറിയൽ പൊസിഷൻ എന്നെ ഞെട്ടിപ്പിക്കുന്നു.

സെലൻസ്കിയുടെ ഓഫീസിൽ നിന്ന് വരുന്ന ആരോപണങ്ങൾ നിങ്ങൾ തത്ത പറയും പോലെ ആവർത്തിക്കുകയാണ്, അത് റഷ്യക്കാരെ പ്രകോപിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല.

ഇത് നിരുത്തരവാദിത്തപരമായതും അർത്ഥശൂന്യമായതുമായ യുദ്ധമല്ല. ഇത് നാറ്റോയ്ക്കെതിരായ യുദ്ധമാണ്.

പുടിന്റെ അന്തിമലക്ഷ്യം നാറ്റോ എന്ത് ദുരന്തമാണെന്ന് തെളിയിക്കുകയാണ്, യുറോപ്പിന്റെ കഴുത്തിൽ നിന്ന് അമേരിക്കയുടെ കാൽമുട്ട് എടുത്ത് മാറ്റുകയാണ്. അതാണ് ആത്യന്തിക ലക്ഷ്യം. പുടിൻ വിജയിക്കുകയാണെങ്കിൽ ഇന്ത്യയും ചൈനയുമായിരിക്കും പ്രധാന ​ഗുണഭോക്താക്കൾ. അതിനർത്ഥം നിങ്ങളുടെ ഈ പരിപാടി സ്വന്തം രാജ്യത്തിന്റെ തന്നെ താത്പര്യത്തിന് എതിരാണെന്നാണ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT