Around us

'ഏത് ഇറച്ചിയും പശുവിന്റേതാക്കുന്നു'; യുപിയില്‍ ഗോവധ നിരോധന നിയമത്തിന്റെ ദുരുപയോഗമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം തുടര്‍ച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിലും നിരപരാധികള്‍ വേട്ടയാടപ്പെടുന്നതിലും ആശങ്കയറിയിച്ച് അലഹബാദ് ഹൈക്കോടതി. പോലീസ് ഗോവധം ആരോപിച്ച് അറസ്റ്റ് ചെയ്ത റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്‌ററിസ് സിദ്ധാര്‍ത്ഥില്‍ നിന്ന് നിര്‍ണായക നിരീക്ഷണമുണ്ടായത്. ഗോവധ നിരോധന നിയമം നിരപരാധികള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഏത് ഇറച്ചി കണ്ടെടുത്താലും അത് പശുവിന്റേതായി രേഖപ്പെടുത്തുകയാണ്. മതിയായ ഫൊറന്‍സിക് പരിശോധനയും വിലയിരുത്തലുകളും ഇല്ലാതെയാണ് ഇങ്ങനെ ചെയ്യുന്നത്.

മിക്ക കേസുകളിലും ഇറച്ചി പരിശോധനയ്ക്കായി അയച്ചതായി കാണുന്നില്ല. ആരോപണവിധേയരായ നിരപരാധികള്‍ ജയിലില്‍ തുടരേണ്ടി വരുന്നുവെന്നും കോടതി വ്യക്തമാക്കി. റഹ്മുദ്ദീന്‍ എന്നയാളെ സംഭവസ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും ഒരു മാസത്തോളമയി ജയിലിലാണെന്നും അഭിഭാഷകന്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം പശുക്കള്‍ അലഞ്ഞുനടക്കുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഗോശാലകള്‍ കറവ വറ്റിയവയെയും പ്രായമുള്ളവയെയും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അങ്ങനെ വരുമ്പോള്‍ പശുക്കള്‍ പുറത്ത് അലഞ്ഞുതിരിയുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമാനരീതിയില്‍ കറവ വറ്റിക്കഴിഞ്ഞവയെ ഉടമസ്ഥര്‍ നിരത്തില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. അവ ഡ്രെയിനേജ് വെള്ളം കുടിച്ചും പ്ലാസ്റ്റിക്ക് ഭക്ഷിച്ചും അലയുകയും റോഡില്‍ ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രദേശവാസികളെയും പൊലീസിനെയും പേടിച്ച് പശുക്കളെ അന്യസംസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ട്. ഗ്രാമ പ്രദേശങ്ങളിലൊക്കെ അവ അലഞ്ഞുതിരിഞ്ഞ് കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. നിയമം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാകണമെങ്കില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT