ദുര്‍ഗാദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദി ; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

ദുര്‍ഗാദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദി ; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ ദിയ ജോണ്‍ എന്ന യുവതിക്കെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ ആലുവ ഘടകം നല്‍കിയ പരാതിയിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കേസെടുത്തിരിക്കുന്നത്. നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയാണ് സംവിധാനം നിര്‍വഹിച്ചത്.

ദുര്‍ഗാദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദി ; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്
മതവികാരം വ്രണപ്പെടുത്തും വിധം പാചക പരിപാടിയെന്ന് ആരോപിച്ച് പരാതി ; രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും കേസ് 

6 ഫോട്ടോകളാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ദുര്‍ഗാദേവിയുടെ പലതരത്തിലുള്ള ഫോട്ടോകളായിരുന്നു. ഇതില്‍ മദ്യക്കുപ്പി കയ്യില്‍ വെച്ചുള്ളതും ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതുമായ ഫോട്ടോകളുമുണ്ടായിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഐക്യവേദി പരാതി നല്‍കിയത്. ആലുവ പൊലീസ് ദിയയുടെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലാത്തതിനാല്‍ യുവതിയെ കാണാനായില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിയ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഏതെങ്കിലും മതക്കാരെ വേദനിപ്പിക്കണമെന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. നിര്‍വ്യാജം ഖേദിക്കുന്നുവെന്നുമാണ് കുറിപ്പ്. കേസെടുത്ത സാഹചര്യത്തില്‍ പ്രസ്തുത ചിത്രങ്ങള്‍ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in