Around us

അഞ്ജലി അമീര്‍ ബിരുദ പ്രവേശനത്തിന്; മുടങ്ങിയ പഠനം തുടരാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക

THE CUE

പ്ലസ്ടുവില്‍ മുടങ്ങിയ പഠനം തുടരാന്‍ മലയാളിയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍. കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിരുദ പ്രവേശനത്തിനൊരുങ്ങുകയാണ് അഞ്ജലി. പ്രവേശന നടപടികള്‍ക്കായി കോളജിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടു. തുടര്‍ പഠനത്തിനുള്ള താല്‍പ്പര്യം പ്രിന്‍സിപ്പാളിനെ അറിയിച്ചു. മലയാളത്തില്‍ ബിരുദം നേടാനാണ് ആഗ്രഹം. ഈ അദ്ധ്യയനവര്‍ഷം തന്നെ പ്രവേശനം സാധ്യമാകുമെന്നാണ് അഞ്ജലിയുടെ പ്രതീക്ഷ.

അഞ്ജലിയുടെ കാര്യത്തില്‍ പ്രായം പ്രശ്‌നമല്ലെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വിസി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിക്കാമെന്നാന്നാണ് വിസിയുടെ മറുപടി. യൂണിയന്‍ ഭാരവാഹികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് അഞ്ജലിയെ സ്വീകരിച്ചത്. മുടങ്ങിയ പഠനം തുടരണമെന്ന് കുറേനാളായി ആഗ്രഹിക്കുന്നുവെന്ന് അഞ്ജലി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ കഴിഞ്ഞവര്‍ഷം വിവിധ കോളജുകളില്‍ പ്രവേശനം നേടിയത് പ്രചോദനമായെന്നും അഞ്ജലി വ്യക്തമാക്കി.

തുടര്‍പഠനത്തിന് എല്ലാവിധ പിന്‍തുണയും കോളജ് യൂണിയന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിഹാസവും അവഗണനയും സഹിക്ക വയ്യാതെയാണ് അഞ്ജലി നാടുവിട്ടത്. പത്താംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയായതിന് പിന്നാലെയയാിരുന്നു ഇത്. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം പ്ലസ്ടു എഴുതിയെടുത്തിരുന്നു. പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു അഞ്ജലി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT