Around us

'പ്രണയിക്കില്ല,പ്രണയിച്ച് വിവാഹം ചെയ്യില്ല'; വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മഹാരാഷ്ട്രയിലെ കോളേജ്

വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പ്രണയവിവാഹത്തിനെതിരെ പ്രതിജ്ഞ ചൊല്ലിച്ച് മഹാരാഷ്ട്രയിലെ കോളേജ്. അമരാവതിയിലെ മഹിള ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജിലാണ് എന്‍എസ്എസിന്റെ ഭാഗമായി പ്രണയബന്ധങ്ങളോടും പ്രണയവിവാഹത്തിനോടും എതിരായിരിക്കും എന്ന് പ്രതിജ്ഞ ചൊല്ലിപ്പിച്ചത്.

മാതാപിതാക്കളെ പൂര്‍ണമായി വിശ്വസിക്കുമെന്നും പ്രണയിക്കുകയോ പ്രണയിച്ചു വിവാഹം കഴിക്കുകയില്ലെന്നും പറയുന്ന പ്രതിജ്ഞയില്‍ പിന്നീടുള്ള വരികള്‍ സ്ത്രീധനത്തിനെതിരായിട്ടുള്ളതാണെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിജ്ഞ

എന്റെ മാതാപിതാക്കളെ പൂര്‍ണമായി വിശ്വസിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, എന്റെ മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഞാന്‍ പ്രണയിക്കുകയോ പ്രണയവിവാഹം ചെയ്യുകയോ ചെയ്യില്ല, സ്ത്രീധനം വാങ്ങുന്ന ആണിനെ ഞാന്‍ വിവാഹം കഴിക്കില്ല, സാമൂഹ്യ വ്യവസ്ഥിതികള്‍ പ്രകാരം എന്നെ എന്റെ കുടുംബം എവിടെയെങ്കിലും വിവാഹം കഴിപ്പിച്ചാലും ഭാവി അമ്മയെന്ന നിലയില്‍ എന്റെ മരുമകളില്‍ നിന്ന് ഞാന്‍ സ്ത്രീധനം വാങ്ങിക്കില്ല, അതുപോലെ സ്ത്രീധനം നല്‍കുകയുമില്ല, ഇത് ഒരു സാമൂഹ്യ കര്‍ത്തവ്യമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവത്തില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പ്രതിജ്ഞ നിര്‍ബന്ധിച്ച് ചൊല്ലിപ്പില്ലെന്നാണ് മഹാരാഷ്ട്ര വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ എഎന്‍ഐയോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ധയില്‍ യുവതിയെ തീകൊളുത്തിയ പോലത്തെ സംഭവങ്ങള്‍ ആവത്തിക്കാതിരിക്കാനാകാം കോളേജ് പ്രതിജ്ഞ ചൊല്ലിപ്പച്ചതെന്നും മന്ത്രി പറഞ്ഞു.

വാര്‍ധയില്‍ 24 വയസുകാരിയായ കോളേജ് അധ്യാപികയെ പ്രണയാഭ്യര്‍ഥനയുമായി പിന്നാലെ നടന്ന യുവാവ് തീകൊളുത്തിയിരുന്നു. ഫെബ്രുവരി 3നായിരുന്നു സംഭവം. 40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT