കളർപ്ലാനറ്റ് സ്റ്റുഡിയോസ് വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി ഋഷഭ് ഷെട്ടി

കളർപ്ലാനറ്റ് സ്റ്റുഡിയോസ് വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി ഋഷഭ് ഷെട്ടി
Published on

കാക്കനാട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോസിന്‍റെ വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി കന്നഡയിലെ ശ്രദ്ധേയ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളുത്തി സ്റ്റുഡിയോയുടെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റുഡിയോയുടെ ഡയറക്ടർ ബോര്‍ഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി, രമേഷ് സി പി , ഡോ. ബിനു സി നായർ, ലീമ ജോസഫ് തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമായി.

'സു ഫ്രം സോ'യിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ഷാനൽ ഗൗതം, അനിരുദ്ധ് മഹേഷ് എന്നിവരും നടി സിജ റോസ്, സുനിൽ ഇബ്രാഹിം, ജിൻസ് ഭാസ്കർ, ഡോ.സിജു വിജയൻ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്റ്റുഡിയോയുടെ കോർപറേറ്റ് വീഡിയോയുടെ ലോഞ്ചും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മലയാളത്തിൽ ഓണം റിലീസായെത്തി വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന ലോക ചാപ്റ്റർ 1 ചന്ദ്ര, ജെ.എസ്.കെ, സു ഫ്രം സോ തുടങ്ങി ഒട്ടേറെ സിനിമകളുടെ കളർ ഗ്രേഡിംഗ് ജോലികള്‍ നിർവ്വഹിച്ചത് കളർ പ്ലാനെറ്റ് സ്റ്റുഡിയോസാണ്. ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്റ്റർ 1 സിനിമയുടെ ജോലികളും ഇപ്പോള്‍ സ്റ്റുഡിയോയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in