Around us

ഇരയല്ല അതിജീവിതയെന്ന് ഭാവന, 'പോരാട്ടം ആത്മാഭിമാനത്തിന് വേണ്ടി'

താന്‍ ഇരയല്ല അതിജീവിതയെന്ന് ഭാവന. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു തന്റെ പോരാട്ടം. ഇരയായതിന് ശേഷവും നിരന്തരം അധിക്ഷേപിക്കപ്പെട്ടുവെന്നും ആത്മാഭിമാനത്തിനായി പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു.

ബര്‍ഖാ ദത്തിനൊപ്പം പങ്കെടുത്ത 'ദ ഗ്ലോബല്‍ ടൗണ്‍ഹാള്‍' എന്ന പരിപാടിയിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

കേസിന്റെ വിചാരണ സമയത്ത് 15 ദിവസം കോടതിയില്‍ പോകേണ്ടി വന്നു. ആ 15 ദിവസങ്ങള്‍ മറ്റൊരു തരത്തില്‍ ട്രോമാറ്റിക് ആയിട്ടുള്ള അനുഭവമായിരുന്നു. പക്ഷേ, 15-ാം ദിവസം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വന്നപ്പോള്‍ ഞാന്‍ മനസിലാക്കി ഞാന്‍ ഇരയല്ല, അതിജീവതയാണെന്ന്. ഇത് അതിജീവിക്കാന്‍ എനിക്ക് കഴിയുമെന്ന്. എന്റെ പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, എനിക്ക് പിന്നാലെ വരുന്ന എല്ലാ സ്ത്രീകളുടെയും ആത്മാഭിമാനത്തിന് വേണ്ടിക്കൂടിയാണ്.
ഭാവന

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു തന്റെ പോരാട്ടം. നിരപരാധിയാണ് എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പോരാട്ടം തുടര്‍ന്നത്. തന്റെ ആത്മാഭിമാനം തിരിച്ച് എടുക്കാന്‍ വേണ്ടി. വീട്ടുകാരും ഡബ്ല്യുസിസിയും അങ്ങനെ ഒരുപാട് പേര്‍ തനിക്ക് പിന്തുണ നല്‍കിയെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT