Around us

'നടിയുടെ പിറകെ നടന്നിട്ടില്ല, മാപ്പ് ചോദിക്കുന്നു': അപമാനിച്ചിട്ടില്ലെന്ന് പ്രതികള്‍

കൊച്ചിയിലെ ലുലു ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതികള്‍. നടിയെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതികള്‍ പറഞ്ഞു. നടിയുടെ പിറകെ നടന്നിട്ടില്ല. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിരുന്നു, അതിനെ നടി എതിര്‍ത്തു. ഇത് മോശമായി അനുഭവപ്പെട്ടതാകാം. നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികള്‍ പറയുന്നു.

കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞിരുന്നു.

ഡിസംബര്‍ 17നാണ് കുടുംബത്തോടൊപ്പം കൊച്ചി ലുലു മാളില്‍ ഷോപ്പിങിനെത്തിയ നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. പിന്നാലെ കൂടി രണ്ട് പേര്‍ ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുപോയെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിങിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലുലു മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തെങ്കിലും കവാടത്തിലെ രജിസ്റ്ററില്‍ പേരോ വിവരങ്ങളോ ഫോണ്‍ നമ്പരോ ഇവര്‍ നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT