Around us

'ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷ'; ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്, ചോദ്യം ചെയ്യലില്‍ നിഷേധിച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണത്തില്‍ ദിലീപ് പറയുന്നത്.

2017ല്‍ നടന്നതാണ് ഈ സംഭാഷണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ തന്റെ ശബ്ദമല്ല ഇതെന്ന് ദിലീപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഈ ശബ്ദരേഖ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദരേഖ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT