Around us

അമ്മയുടെ നേതൃയോഗം മൊബൈലില്‍ പകര്‍ത്തി; ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന

അമ്മയുടെ നേതൃയോഗം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ നടന്‍ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. സംഭവത്തില്‍ ഷമ്മിക്കെതിരെ നടപടിയെടുക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഞായറാഴ്ച അമ്മയുടെ ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നിരുന്നു. ഇതിനിടെ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. അമ്മ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ദിഖുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT