മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ
Published on

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിയമയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അണിയറയിൽ ഇപ്പോൾ ചേരുന്ന ഓരോ പേരും തന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉയർത്തുകയാണ്. മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഡിഒപി. മനോഹരമായ ഫ്രെയിമുകൾ കൊണ്ട് പ്രേക്ഷകപ്രിയനായ ഷാജി കുമാർ തുടരും, പുലിമുരുകൻ, നരൻ, പോക്കിരി രാജ, സൗണ്ട് തോമ, മല്ലു സിംഗ്, സീനിയർസ്, റോബിൻഹുഡ് എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.

ഡാൻ ഓസ്റ്റിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു ഡാൻ ഓസ്റ്റിൻ തോമസ്. ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു ഡാൻ ഓസ്റ്റിൻ തോമസ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ
L 365 കോമഡിയുമാണ് ത്രില്ലറുമാണ്, ഏറെ നാളുകൾക്ക് ശേഷം ലാൽ സാർ കാക്കി അണിയുന്നു: ആഷിഖ് ഉസ്മാൻ അഭിമുഖം

മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. L 365 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ
ഒരു പുതിയ ടീം ലാലേട്ടനൊപ്പം ചേരുമ്പോൾ പ്രേക്ഷകർ പുതുമ പ്രതീക്ഷിക്കും, L 365ൽ ആ പുതുമ ഉണ്ടാകും: തിരക്കഥാകൃത്ത് രതീഷ് രവി അഭിമുഖം

സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ നേരത്തെ അറിയിച്ചിരുന്നു. '90 ദിവസത്തോളം ഷൂട്ട് വരുന്നുണ്ട്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. അതുകൂടാതെ മുംബൈയിലും ശബരിമലയും ചിത്രീകരണം നടക്കുന്നുണ്ട്,' എന്ന് ആഷിഖ് ഉസ്മാൻ ക്യു സ്റ്റുഡിയോയോട് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in