Around us

ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

THE CUE

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. പോലീസ് സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെത്തിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നേരത്തെ അപകടം നടന്ന സമയത്ത് താനല്ല സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്റെ മൊഴി. അപകടത്തിന്റെ ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവറും വാഹനമോടിച്ചിരുന്നത് പുരുഷനാണെന്നും അയാള്‍ മദ്യപിച്ചിരുന്നുവെന്നും മൊഴി നല്‍കിയതോടെയാണ് ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന വിവരം പുറത്തായത്. വിവാദമായതോടെ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി.

മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് നേരത്തെ കേസ് ചുമത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT