‘ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്’;ഐഎഎസ് ഉദ്യോഗസ്ഥനെ  തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ

‘ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്’;ഐഎഎസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ

അപകട സമയത്ത് ശ്രീറാം വെങ്കിട്ടറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്‌റ്റേഷനില്‍ എത്തിച്ചതെന്ന് മ്യൂസിയം സ്‌റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നു. ഐഎഎസ് ഓഫീസറും സര്‍വ്വേ ഡയറക്ടറുമായ ശ്രീറാമിനെ തിരിച്ചറിഞ്ഞില്ലെന്നും കൂടെയുണ്ടായിരുന്ന ആള്‍ സ്ത്രീയായത് കൊണ്ടാണ് വിട്ടയച്ചതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

‘ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്’;ഐഎഎസ് ഉദ്യോഗസ്ഥനെ  തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ
വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു; പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്

“ആരാണ് വണ്ടിയോടിച്ചതെന്ന് ചോദിച്ചപ്പോള്‍ ലേഡിയാണെന്ന് ശ്രീറാം മറുപടി നല്‍കി. ലേഡിയോട് ചോദിച്ചപ്പോള്‍ തന്റെ പേരിലുള്ള വണ്ടിയാണെന്നും താനാണ് ഓടിച്ചതെന്നും സമ്മതിച്ചു. കൂടി നിന്നവരോട് ചോദിച്ചെങ്കിലും ആധികാരികമായി കണ്ടെന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല. ലേഡിയെ രാത്രിയെ കൊണ്ടു പോകാന്‍ കഴിയാത്തതിനാലും വാഹന ഉടമയായതിനാലും വിളിച്ചു വരുത്താവുന്നതിനാല്‍ പറഞ്ഞു വിട്ടു.

ശരീരം മുഴുവന്‍ രക്തമായിരുന്നു. ശ്രീറാമാണെന്ന് തനിക്ക് അറിയില്ലായിരുന്നു. കൈയ്യില്‍ പരിക്കുണ്ട്. ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. വൈദ്യ പരിശോധന നടത്തി. സ്‌മെല്‍ ഓഫ് ആല്‍ക്കഹോള്‍ എന്ന് എഴുതിയിരുന്നു.

‘ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്’;ഐഎഎസ് ഉദ്യോഗസ്ഥനെ  തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ
ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ പൊലീസ്; സാധാരണ നടപടിക്രമങ്ങളും പാലിച്ചില്ല  

ആരാണ് വണ്ടിയോടിച്ചതെന്ന് കണ്‍ഫോം ചെയ്യാന്‍ തനിക്ക് പറ്റിയിട്ടില്ല. നാട്ടുകാരില്‍ ചിലര്‍ ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന് പറഞ്ഞു. തര്‍ക്കമായി. ആര്‍ക്കും ആധികാരികമായി പറയാന്‍ ആളുണ്ടായിരുന്നില്ല. ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോളാണ് കൈയ്യില്‍ പരിക്കുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടു പോയി. സ്ത്രീയെ ഊബറില്‍ കയറ്റി വിട്ടു. അവര്‍ മദ്യപിച്ചിരുന്നുവെന്ന് പരിശോധിച്ചില്ല.”

‘ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്’;ഐഎഎസ് ഉദ്യോഗസ്ഥനെ  തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ
കേന്ദ്രം തൊഴിലുറപ്പ് നിര്‍ത്തിയാല്‍ കേരളത്തില്‍ ജീവിതംമുട്ടുക 13 ലക്ഷം വൃദ്ധര്‍ക്ക്; തൊഴിലുറപ്പിനെ ആശ്രയിക്കുന്നത് 58 ലക്ഷം പേര്‍

Related Stories

No stories found.
logo
The Cue
www.thecue.in