Around us

‘ഭേദപ്പെട്ട മനുഷ്യനാകാന്‍ അര്‍ണബിനോട് പറയൂ’; റിപ്പബ്ലിക്കിനോളം വ്യാജങ്ങളുടെ ഉറവിടം മറ്റൊന്നില്ലെന്ന് ആതിഷ് തസീറിന്റെ മറുപടി 

THE CUE

'വിദേശ മാധ്യമങ്ങള്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു'എന്ന വിഷയത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച റിപ്പബ്ലിക് ടിവിക്ക് ഇന്ത്യന്‍ വംശജായ ബ്രിട്ടീഷ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ തകര്‍പ്പന്‍ മറുപടി. റിപ്പബ്ലിക്കിനോളം വ്യാജ വാര്‍ത്തകളുടെ ഉറവിടം മറ്റൊന്നില്ലെന്ന് പരാമര്‍ശിച്ച ആതിഷ്, ഒരു ഭേദപ്പെട്ട മനുഷ്യനാകാന്‍ അര്‍ണബ് ഗോസ്വാമി ശ്രമിക്കണമെന്നും പറഞ്ഞു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് റിപ്പബ്ലകിക് ടിവിയിലെ സന്തോഷി ഭദ്ര അയച്ച ഇമെയിലിനായിരുന്നു ആതിഷ് തസീറിന്റെ മറുപടി.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നയിക്കുന്ന പത്തുമണി ചര്‍ച്ചയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സന്തോഷി ഭദ്രയുടെ ഇമെയില്‍. വ്യാഴാഴ്ചത്തെ പരിപാടിയിലാണ് സാന്നിധ്യം ആവശ്യപ്പെട്ടത്. 'ഇന്ത്യയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ വ്യാജപ്രചരണം' എന്നതാണ് ചര്‍ച്ചാ വിഷയമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരക്കിനിടയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയാല്‍ തങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നും അനുകൂല മറുപടി പ്രതീക്ഷിക്കുന്നുവെന്നും പരാമര്‍ശിച്ചാണ് കത്ത് അവസാനിക്കുന്നത്.

എന്നാല്‍ ആതിഷിന്റെ മറുപടി ഇങ്ങനെ. താങ്കളുടെ താല്‍പ്പര്യത്തിന് നന്ദി. വിഷമത്തോടെ പറയട്ടെ, ഞാന്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല, പ്രത്യേകിച്ച് ഇത്തരമൊരു പരിഹാസ്യമായ വിഷയത്തില്‍. റിപ്പബ്ലിക് ടിവിയോളം വ്യാജവാര്‍ത്തകളുടെ ഉറവിടം മറ്റൊന്നില്ലെന്ന് നിങ്ങള്‍ തിരിച്ചറിയണം. അര്‍ണബ് ഗോസ്വാമിയെ എന്റെ ആശംസകള്‍ അറിയിക്കൂ.ഒപ്പം, ഒരു ഭേദപ്പെട്ട മനുഷ്യനാകാന്‍ നിര്‍ബന്ധമായും അദ്ദേഹം ശ്രമിക്കണമെന്നും പറയൂ. ആതിഷ് തന്നെയാണ് ട്വീറ്റിലൂടെ കത്തുകള്‍ പുറത്തുവിട്ടത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ നടപടിയെ വാഴ്ത്തി സമൂഹ മാധ്യമങ്ങളില്‍ പിന്തുണയറിയിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT