Around us

പാഠപുസ്തകത്തില്‍ ഭഗവത് ഗീത പഠിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍; പിന്തുണച്ച് കോണ്‍ഗ്രസും ആം ആദ്മിയും

ഭഗവത് ഗീത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ആറാം ക്ലാസുമുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകത്തിലാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വഘാനിയാണ് ഭഗവത് ഗീത ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കുട്ടികള്‍ക്ക് ഭഗവത് ഗീതയില്‍ താത്പര്യം വളര്‍ത്തുന്ന തരത്തിലായിരിക്കും ആറാം ക്ലാസ് പാഠപുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തുക എന്നും മന്ത്രി പറഞ്ഞു.

ഗുജറാത്തില്‍ വിദ്യാഭ്യാസ ബജറ്റിലെ ചര്‍ച്ചയ്ക്കിടെയാണ് വഘാനി പ്രഖ്യാപനം നടത്തിയത്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

ആത്മാഭിമാനവും രാജ്യത്തിന്റെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തീരുമാനം എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തിട്ടുണ്ട്.

'സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ ഗുജറാത്ത് സര്‍ക്കാരും ഭഗവത് ഗീതയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്,' എന്നാണ് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമാങ് റാവല്‍ പ്രതികരിച്ചത്.

ഗുജറാത്ത് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍ക്കൂട്ട് ആകുമെന്നുമാണ് ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വക്താവിന്റെ പ്രതികരണം.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT